Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , , , » സിയാറത്തുകളും വിളംബരവും വെള്ളിയാഴ്ച; മുഹിമ്മാത്ത് സമ്മേളനം ജനകീയമാകുന്നു

സിയാറത്തുകളും വിളംബരവും വെള്ളിയാഴ്ച; മുഹിമ്മാത്ത് സമ്മേളനം ജനകീയമാകുന്നു

Written By Muhimmath News on Thursday, 19 April 2018 | 17:10


പുത്തിഗെ: ഏപ്രില്‍ 26, 27, 28  തിയതികളില്‍ നടക്കുന്ന മുഹിമ്മാത്ത് സനദ് ദാന സമ്മേളനവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ ഉറൂസ് മുബാറകും ജനകീയമാകുന്നു. സ്ഥാപന പ്രസ്ഥാനരംഗത്ത് ഊര്‍ജ്ജം പകര്‍ന്ന് വിടപറഞ്ഞുപോയവരെ തേടിയുള്ള സിയാറത്ത് യാത്ര വെള്ളിയാഴ്ച നടക്കും. 

താജുല്‍ ഉലമ, മഞ്ഞനാടി ഉസ്താദ്, ആലംപാടി ഉസ്താദ്, നൂറുല്‍ ഉലമ മഖാം, എന്‍ എം ഉസ്താദ്, തളങ്കര മാലിക്ദീനാര്‍, ഇച്ചിലങ്കോട് മാലിക്ദീനാര്‍, പൊസോട്ട് ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഇസ്സുദ്ദീന്‍ സഖാഫി, പയോട്ട തങ്ങള്‍ തുടങ്ങിയ മഖ്ബറകളിലുള്ള സിയാറത്ത് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരാനന്തരം നടക്കും.

സയ്യിദ് മുഹമ്മദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് യു.പി.എസ്. തങ്ങള്‍ മിനി എസ്റ്റേറ്റ്, സയ്യിദ് പി.എസ്. ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, സയ്യിദ് ഇബ്‌റാഹിം ഹാദി സഖാഫി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ജുമുഅക്കു ശേഷം ജില്ലയിലെ 100 മഹല്ലുകളില്‍ വിളംബര പ്രഭാഷണം നടക്കും. ഹുസൈന്‍ സഅദി കെ.സി. റോഡ്, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, പാത്തൂര്‍ മുഹമ്മദ് സഖാഫി, റഫീഖ് സഅദി ദേലംപാടി, സുലൈമാന്‍ സഖാഫി ദേശാംകുളം, അബ്ദുസ്സലാം സഅദി ബദ്‌രിയാ നഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹാരിസ് ഹിമമി പരപ്പ, മൂസ സഖാഫി കളത്തൂര്‍, ഇബ്‌റാഹിം സഖാഫി കര്‍ണൂര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved