Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറക് ശനിയാഴ്ച വൈകിട്ട് നടക്കുന്ന ആത്മീയ സമ്മേളനത്തോടെ പതിനായിരങ്ങളുടെ സംഗമം തീര്‍ത്ത് സമാപിക്കും. വ്യാഴാഴ്ച രാവിലെ  തുടങ്ങിയ ഉറൂസിലേക്ക്  ആത്മീയ നിര്‍വൃതിയടയാന്‍ നാടിന്റെ വിവിധ ദിക്കുകളില്‍ നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്. 
    
വെള്ളിയാഴ്ച രാവിലെ നടന്ന മജ്‌ലിസുര്‍റാത്തിബിന് വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി നേതൃത്വം നല്‍കി. റഫീഖ് സഅദി ദേലമ്പാടി ഉത്‌ബോദനം നടത്തി.
     

ജുമുഅ നിസ്‌കാരാനന്തരം നടന്ന സവാനിഹേ അഹ്ദല്‍ സംഗമത്തില്‍ സയ്യിദ് യു.പി.എസ് തങ്ങള്‍ മിനിഎസ്റ്റേറ്റിന്റെ പ്രാര്‍ത്ഥനയില്‍ സയ്യിദ് ഇബ്രാഹിം അല്‍ ഹാദി സഖാഫി ചൂരി അധ്യക്ഷത വഹിച്ചു. സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് അബൂ തങ്ങള്‍ മുട്ടത്തോടി, സയ്യിദ് കെ പി എസ് തങ്ങള്‍ ഗാന്ധിനഗര്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹദല്‍ തങ്ങള്‍ സംബന്ധിച്ചു.
    
വൈകിട്ട് 5ന് നടന്ന ജല്‍സത്തുല്‍ ഖത്മ്  അബ്ദുല്‍ ഗഫൂര്‍ ബാഖവിയുടെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കി. 
   
ശനിയാഴ്ച രാവിലെ 10ന് ബോധനം സെഷന്‍  സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി കല്ലായിയുടെ  പ്രാര്‍ത്ഥനയോടെ തുടങ്ങും. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്യും. ഹംസക്കോയ ബാഖവി മുന്നിയൂര്‍, അബ്ദുല്‍ റാശിദ് സഖാഫി പത്തപ്പിരിയം, ജഅഫര്‍ സി എന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. 

ഉച്ചക്ക് 1.30ന് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ സയ്യിദ് ഹബീബുല്‍ അഹദല്‍ തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. ഹാജി അമീര്‍ അലി ചൂരിയുടെ അധ്യക്ഷതയില്‍ വി പി എം ഫൈസി വില്ല്യപ്പള്ളി ഉദ്ഘാടനം ചെയ്യും. എസ് പി ഹംസ സഖാഫി, ഹാരിസ് ഹിമമി പരപ്പ എന്നിവര്‍ പ്രസംഗിക്കും. 

വൈകുന്നേരം 5ന് നടക്കുന്ന സമാപന മഹാസമ്മേളനം ളിയാഹുല്‍ മുസ്ത്വഫാ സയ്യിദ് ഹാമീദ് കോയമ്മ തങ്ങളുടെ പ്രാര്‍ത്ഥനയില്‍ താജുശ്ശരിഅ ശൈഖുന എം അലിക്കുഞ്ഞി മുസ് ലിയാര്‍ ശിറിയ അധ്യക്ഷത വഹിക്കും. കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. 

കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ഖാസി ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍, ശറഫുല്‍ ഉലമ അബ്ബാസ് ഉസ്താദ് മഞ്ഞനാടി, സൈനുല്‍ ഉലമ അബ്ദുല്‍ ഹമീദ് മുസ് ലിയാര്‍ മാണി, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, കര്‍ണ്ണാടക മന്ത്രി യു ടി ഖാദര്‍ വൈ അബ്ദുല്ലക്കുഞ്ഞി ഹാജി, മന്‍സൂര്‍ ഹാജി ചെന്നൈ. അബ്ദുറശീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ച, ഇസ്മായില്‍ സഖാഫി കൊണ്ടങ്കേരി തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വഗതം പറയും.
Leave A Reply