മുഹിമ്മാത്തില്‍ നടന്ന ത്വാഹിര്‍ തങ്ങള്‍ ഉറൂസ് മുബാറക് ഭാഗമായി ശരീഅത്ത്, ദഅ്വ. ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജുകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സനദ് നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജനമായിരുന്ന കട്ടത്തടുക്കയെ വിജ്ഞാനത്തിന്റെ മഹാകേന്ദ്രമാക്കി ത്വാഹിര്‍ തങ്ങള്‍ മാറ്റിയെടുത്തു. ആത്മാര്‍ത്ഥയും അര്‍പ്പണ മനോഭാവവുമായിരുന്നു തങ്ങളുടെ കരുത്ത്. മുഹിമ്മാത്തിനൊപ്പം ഒരു പ്രദേശമൊന്നാകെ അദ്ദേഹം വിജ്ഞാന വെളിച്ചം പകര്‍ന്നു.
ആത്മീയ പിന്തുണയുള്ള വിജ്ഞാന പ്രചാരണത്തിലൂടെ തീവ്രതയേയും മറ്റു വിധ്വംസക പ്രവണതകളെയും മാറ്റിയെടുക്കാന്‍ കഴിയും. ബിരുദം വാങ്ങി പുറത്തിറങ്ങുന്ന പണ്ഡിതര്‍ സേവനത്തോടൊപ്പം ഉന്നതമായ എല്ലാ പഠന മേഖലകളിലും പഠനം തുടരാന്‍ തയ്യാറാകണം. കാലഘട്ടം ആവശ്യപ്പെടുന്ന എല്ലാ വിജ്ഞാന ശാഖകളിലും യുവ പണ്ഡിതര്‍ കരുത്താര്‍ജ്ജിക്കണം. സാമൂഹ്യ തി•കള്‍ക്കെതിരെ ശക്തമായി രംഗത്തിറങ്ങണം. വിശ്വാസികള്‍ വിശുദ്ധ ഖുര്‍ആനിന്റെ വാഹാകരായി മാറണം. കാന്തപുരം ഉണര്‍ത്തി,
30 ശരീഅത്ത് ദഅ്വ റിസര്‍ച്ച് വിദ്യാര്‍ത്ഥികളും ആറ് ഹാഫിളുകളും കാന്തപുരത്തില്‍ നിന്ന് സനദ് സ്വീകരിച്ചു.
മൂന്ന് ദിനങ്ങളിലായി മുഹിമ്മാത്തില്‍ നടന്നു വന്ന ത്വാഹിര്‍ തങ്ങളുടെ പന്ത്രണ്ടാമത് ഉറൂസ് പതിനായിരങ്ങള്‍ തബറുക് ഏറ്റ് വാങ്ങിയ ആത്മീയ സമ്മേളനത്തോടെ സമാപിച്ചു.
സമാപന സമ്മേളനം ശറഫുല്‍ ഉലമ അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടിയുടെ അധ്യക്ഷതയില്‍ സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം അലിക്കുഞ്ഞി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കുറ്റമ്പാറ അബ്ദുറഹ്മാന് ദാരിമി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍, അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, ഹുസൈന് സഅദി കെ സി റോഡ്, അബ്ദര്റഷീദ് സൈനി കാമില്‍ സഖാഫി, ഇസ്മായില്‍ സഖാഫി കൊണ്ടങ്കേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും ഉമര്‍ സഖാഫി നന്ദിയും പറഞ്ഞു.