Latest News :
Home » , » പള്ളിദര്‍സുകള്‍ നാടിന്റെ ആത്മീയ കേന്ദ്രങ്ങള്‍- ഹദ്ധാദ് തങ്ങള്‍

പള്ളിദര്‍സുകള്‍ നാടിന്റെ ആത്മീയ കേന്ദ്രങ്ങള്‍- ഹദ്ധാദ് തങ്ങള്‍

Written By Muhimmath News on Sunday, 15 April 2018 | 10:47


കുമ്പള:  പള്ളിദര്‍സുകള്‍ നാടിന്റെ ആത്മീയ കേന്ദ്രങ്ങളാണെണന്നും ഇത് മഹല്ലുകളിലും സജീവമാകണമെന്നും ഹദ്ധാദ് തങ്ങള്‍ പ്രസ്താവിച്ചു. മുളിയടുക്കം മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്ന സ്വലാത്ത് വാര്‍ഷിക സമാപന സംഗമത്തില്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ധേഹം. ജമാഅത്ത് പ്രസിഡന്റ് എം എ ഇബ്രാഹിമിന്റെ അദ്ധ്യക്ഷതയില്‍ ജമാഅത്ത്  ഖത്തീബ് ഹസൈനാര്‍ മിസ്ബാഹി പരപ്പ ഉദ്ഘാടനം ചെയ്തു. 

സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കി. മൂസ മുസ്ലിയാര്‍, ഖലീല്‍ സഅദി, കരീം ജൗഹരി, ഷംസുദ്ദീന്‍ മദനി, റഷീദ് അസ്ഹരി, അബ്ബാസ് സഖാഫി, എം എ അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍ മൂസ സിദ്ദീഖ് ഫൈസി, കെ ബി യൂസുഫ്, പി പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. ജന:സെക്രട്ടറി ഷാഫി മദനി സ്വാഗതവും യൂസുഫ് കുളം നന്ദിയും പറഞ്ഞു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved