Latest News :
...
Home » , » മുളിയടുക്കം സ്വലാത്ത് വാര്‍ഷികത്തിന് പ്രൗഡ തുടക്കം

മുളിയടുക്കം സ്വലാത്ത് വാര്‍ഷികത്തിന് പ്രൗഡ തുടക്കം

Written By Muhimmath News on Wednesday, 11 April 2018 | 10:30
























കുമ്പള: മുളിയടുക്കം മുഹ്യിദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ നടത്തപ്പെടുന്ന സ്വലാത്ത് വാര്‍ഷികത്തിന് ജമാഅത്ത് പ്രസിഡന്റ് എം എ ഇബ്രാഹിം പതാക ഉയര്‍ത്തിയതോടെ പ്രൗഡ തുടക്കമായി.

മൂന്ന് ദിവസം നീണ്ടു നില്‍കുന്ന മതപ്രഭാഷണ
പരമ്പര കെ എസ് അലി തങ്ങള്‍ കുമ്പോല്‍ ഉല്‍ഘാടനം ചെയ്യും. സുബൈര്‍ ദാരിമി പൈക്ക, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്
ഹസൈനാര്‍ മിസ്ബാഹി പരപ്പ എന്നിവര്‍ പ്രഭാഷണം നടത്തും. 

സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും
മൂസ മുസ്ലിയാര്‍, ഖലീല്‍ സഅദി, കരീം ജൗഹരി, ഷംസുദ്ദീന്‍ മദനി, റഷീദ് അസ്ഹരി അബ്ബാസ് സഖാഫി, എം എ അബ്ദുല്‍ റഹ്മാന്‍, ഉമ്മര്‍ മൂസ സിദ്ദീഖ് ഫൈസി, കെ ബി യൂസുഫ്, പി പി മുഹമ്മദ്
എന്നിവര്‍ സംബന്ധിക്കും. ജന:സെക്രട്ടറി ഷാഫി മദനി സ്വാഗതവും യൂസുഫ് കുളം നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved