Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page

മുബൈ: മുഹിമ്മാത്ത് മുംബൈ കമ്മിറ്റി സംഘടിപ്പിച്ച സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണത്തിനും സ്വലാത്ത് മജ്‌ലിസിനും പ്രൗഢമായ സമാപനം. ഡോഗ്രി കേരള ജമാഅത്ത് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ മുഹിമ്മാത്ത് മുംബൈ കമ്മിറ്റി പ്രസിഡന്റ് ഹസന്‍ മെയ്ദീന്റെ അദ്ധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സ്വലാത്ത് മജ്‌ലിസിനും കൂട്ടുപ്രാര്‍ത്തനക്കും നേതൃത്വം നല്‍കി.
ബോംബെ കേരള മുസ്‌ലിം ജമാഅത്ത് മുന്‍ പ്രസിഡന്റ് എം എം കെ ഉറുമി, മുഹിമ്മാത്ത് മുംബൈ ഓര്‍ഗനൈസേര്‍ അലികുഞ്ഞി മദനി,  ജമിഅ സഅദിയ മുംബൈ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി മൊയ്തീന്‍ കുഞ്ഞി സഖാഫി ഉളുവാര്‍ തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. ബോംബെ കേരള മുസ്‌ലിം ജമാഅത്ത് ചീഫ് പാട്ട്‌നര്‍ ഇംബിച്ചി മൊയ്ദീന്‍ ഹാജി, ഡെപ്യൂട്ടി ചീഫ് പാട്ട്‌നര്‍ അബ്ദുല്ല പൈച്ചാര്‍, കുമ്പോല്‍ ജമാഅത്ത് ആക്റ്റീവ് പ്രസിഡന്റ് മുസ്തഫ കുമ്പോല്‍, ബോംബെ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി ടി വി കെ  അബ്ദുല്ല, മര്‍കസ് മുംബൈ ഓര്‍ഗനൈസേര്‍ അബ്ദുല്ല സഖാഫി ചപ്പാരപ്പടവ്, ചീത്ത ക്യാമ്പ് സിറാജുല്‍ ഹുദാ മദ്‌റസ മാനേജര്‍ ഹക്കിം അംജദി, ഹസ്സന്‍ അംജദി തുടങ്ങിയവര്‍ സംബന്ധിച്ചു അഷ്‌റഫ് നീര്‍ച്ചാല്‍ സ്വാഗതവും ഇബ്രാഹിം സി കെ നന്ദിയും പറഞ്ഞു.
Leave A Reply