Latest News :
Home » , » സീതി മുക്രിയുടെ കയ്യെഴുത്ത് ഫലകം കൈമാറി

സീതി മുക്രിയുടെ കയ്യെഴുത്ത് ഫലകം കൈമാറി

Written By Muhimmath News on Tuesday, 10 April 2018 | 10:12

നെക്രാജെ: അമ്പത്തി ഏഴ് വര്‍ഷം തായല്‍ നെക്രാജെ ഖിള്ര്‍ ജുമാ മസ്ജിദില്‍ സേവനമനുഷിച്ച നെക്രാജെയിലെ സീതി മുക്രിയുടെ കയ്യഴുത്ത് ഫലകം ചേടിക്കാനം എ.ജെ .ബി സ്‌കൂളിന് നെക്രാജെ യൂത്ത് സ്‌ക്വയര്‍ കൈമാറി . 

1930-82 കാലയളവിലാണ് സീതി മുക്രിയുടെ സേവന കാലം. ഇക്കാലയളില്‍ മൂത്ത മകന്‍ കെ.എസ് മഹ്മൂദിനെ 1955 ല്‍ ചേടിക്കാനം സ്‌കൂളില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട കയ്യഴുത്ത് രേഖയാണ് കൈമാറിയത്. 

മകന്‍ നൂറുദ്ദീന്‍ മുസ് ലിയാര്‍ സൂക്ഷിച്ചിരുന്ന കയ്യെഴുത്ത് സ്‌കൂള്‍ വാര്‍ഷികോല്‍സവത്തില്‍ കുമ്പള എ.ഇ.ഒ കെ. കൈലാസമൂര്‍ത്തിക്ക് കേരള മുസ്‌ലിം ജമാഅത്ത് സാരഥികളായ കെ. സീതി ഹാജി, കെ. എസ്  അഹ് മദ് ഹാജി എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved