Latest News :
...
Home » , , » സ്വലാഹുദ്ദീന്‍ അയ്യൂബി സില്‍വര്‍ ജൂബിലി പ്രഖ്യാപനം ചൊവ്വാഴ്ച

സ്വലാഹുദ്ദീന്‍ അയ്യൂബി സില്‍വര്‍ ജൂബിലി പ്രഖ്യാപനം ചൊവ്വാഴ്ച

Written By Muhimmath News on Monday, 23 April 2018 | 19:39


കൂറ്റനാട്: പടിഞ്ഞാറങ്ങാടി പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജ്യുക്കേഷണല്‍ കോംപ്ലക്‌സ്‌
കാല്‍നൂറ്റാണ്ടിന്റെ നിറവില്‍. നിരവധി സ്ഥാപനങ്ങളും പദ്ധതികളുമായി ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയില്‍ മികച്ച സംഭാവനകളര്‍പ്പിച്ച സ്ഥാപനത്തിന്റെ സില്‍വര്‍ ജൂബിലി പ്രഖ്യാപനം ചെവ്വാഴ്ച വൈകീട്ട് ഏഴിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും.

സമസ്ത ജില്ലാ പ്രസിഡന്റ് കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന മാസാന്ത അയ്യൂബി സ്വലാത്ത് മജ്‌ലിസിന് അസ്സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ നേതൃത്വം നല്‍കും. അബ്ദുസ്സമദ് സഖാഫി മായനാട് മുഖ്യപ്രഭാഷണം നടത്തും. അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, ഇ. വി. അബ്ദുറഹ്മാന്‍, ഒറവില്‍ ഹൈദര്‍ മുസല്യാര്‍,
സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഉമര്‍ മദനി വിളയൂര്‍, എം.വി. സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, സുലൈമാന്‍ മുസ്ലിയാര്‍ ചുണ്ടമ്പറ്റ,  മുബാറക് സഖാഫി, പി.പി മുഹമ്മദ് കുട്ടി മാസ്റ്റര്‍,  ഉമര്‍ ഓങ്ങല്ലൂര്‍, ടി.പി.എം.കുട്ടി മുസ്ല്യാര്‍,
അബ്ദുറസാഖ് സഅദി ആലൂര്‍, അബ്ദുല്‍ കബീര്‍ അഹ്‌സനി, അഷ്‌റഫ് അഹ്‌സനി ആനക്കര, സി. കെ. ജാബിര്‍ സഖാഫി, റഫീഖ് കൈലിയാട്,  കെ.പി ഉബൈദുല്ല ഹാജി, കെ പി കുഞ്ഞാപ്പ ഹാജി സംബന്ധിക്കും. കെ പി മൊയ്തീന്‍കുട്ടി ഹാജി സ്വാഗതവും ഫൈസല്‍ സഖാഫി കൂടല്ലൂര്‍ നന്ദിയും പറയും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved