Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

Written By Muhimmath News on Wednesday, 25 April 2018 | 17:19


ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പി.ഡി.പി നേതാവ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. പി.ഡി.പി നേതാവായ ഗുലാം നബി പട്ടേലാണ് കൊല്ലപ്പെട്ടത്.

യാദറില്‍ നിന്ന് മടങ്ങുംവഴി പുല്‍വാമയില്‍വെച്ചാണ് പട്ടേലിന് വെടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭീകരരെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഗുലാം നബി പട്ടേലിന്റെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved