Latest News :
...
Home » , » ദര്‍സ് വാര്‍ഷികത്തിന് പ്രൗഢ സമാപ്തി

ദര്‍സ് വാര്‍ഷികത്തിന് പ്രൗഢ സമാപ്തി

Written By Muhimmath News on Thursday, 26 April 2018 | 15:38

തെക്കില്‍: ശൈഖുനാ യൂസുഫ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തെക്കില്‍ തായല്‍ ഇഹ്‌യാഹുസ്സുന്ന ദര്‍സിന്റ 30ാം വാര്‍ഷികം തെക്കില്‍  മസ്ജിദ് അങ്കണത്തില്‍ നടന്നു. രാവിലെ 9 മണിക്ക് ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയേടെ തുടക്കം കുറിച്ചു. ഉച്ചയ്ക്ക് 2ണിക്ക് നടന്ന കരിയര്‍ ഗൈഡന്‍സിന് കരീം ജൗഹരി ഗാളിമുഖം നേതൃത്വം നല്‍കി. വൈകുന്നേരം നാല് മണിക്ക് യൂസുഫ് സഖാഫിയുടെ ശിഷ്യഗണങ്ങള്‍ക്ക് പണ്ഡിത ദര്‍സ്സ് നടന്നു. രാത്രി നടന്ന  സമാപന സമ്മേളനത്തില്‍ കൊവ്വല്‍ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. അമീറുദ്ദീന്‍ ബാഖവി തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു. യൂസുഫ് സഖാഫി ആദൂര്‍ നസ്വീഹത്ത് നടത്തി. ഉമര്‍ സഖാഫി മയ്യളം സ്വാഗതം പറഞ്ഞു. സയ്യിദ്  മഹ്മൂദ്  സഫ്‌വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യപ്രഭാഷണം നടത്തി. 


ദര്‍സ് രംഗത്ത് മുപ്പത് ആണ്ട് പൂര്‍ത്തിയാക്കിയ ശൈഖുന യൂസുഫ് സഖാഫി ആദൂര്‍ ഉസ്താദിനെ തെക്കില്‍ തായല്‍ ദര്‍സില്‍ സയ്യിദ് മഹ്മൂദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല ഷാള്‍ അണിയിച്ച് ആദരിച്ചു. അബ്ദുല്ല ദാരിമി, ടി. ടി റഷീദ്, റഫീഖ് ഫൈസി, ടി. സി കബീര്‍, ശംസുദ്ദീന്‍ തെക്കില്‍, ടി. സി മുഹമ്മദ് കുഞ്ഞി, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ഷാഫി സഖാഫി കൊക്കട, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ഷാഫി മുസ്ലിയാര്‍ കുറ്റിക്കോല്‍, അബ്ദുല്‍ ജലീല്‍ കണ്ണൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, ഹസൈനാര്‍ മിസ്ബാഹി പരപ്പ, അബ്ദുള്ള പൊമ്മല, നിസാര്‍ സഖാഫി മുഡൂര്‍, ഹല്ലാജ സഖാഫി ആദൂര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദ് സുഹ്‌രി മയ്യളം, അഷ്‌റഫ് ജൗഹരി കുണ്ടാര്‍, അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ജലീല്‍ സഖാഫി ബന്തിയോട്, ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍, ഉബൈദ് സഅദി കുറ്റിക്കോല്‍, റഫീഖ് സഖാഫി കുറ്റിക്കോല്‍, ബഷീര്‍ സഖാഫി ചേരൂര്‍, സാദിഖ് ഫാളിലി, ഫിറോസ് സുഹ്‌രി ഉള്ളാളം, ജാബിര്‍ അഷ്‌റഫി, ഷെരീഫ് ഫാളിലി പള്ളപ്പാടി, സിറാജ് അഹ്‌സനി ചെറുവത്തൂര്‍,  ശംസുദ്ദീന്‍ ആദൂര്‍, ഷെരീഫ് കൊക്കട തുടങ്ങിയവര്‍ സംബന്ധിച്ചു. 


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved