Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ച് ലേബര്‍ കമ്മീഷണര്‍ വിജ്ഞാപനം പുറത്തിറക്കി. നാളെ മുതല്‍ അനിശ്ചിതകാല സമരം നടത്താനിരിക്കെയാണ് സര്‍ക്കാറിന്റെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ടുള്ള വിജ്ഞാനപം ഇറക്കിയത്.

വിജ്ഞാപനം പരിശോധിച്ച ശേഷം മാത്രമേ നാളത്തെ സമരം പിന്‍വലിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കൂവെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം ഉറപ്പാക്കിയില്ലെങ്കില്‍ സമരത്തില്‍നിന്നു പിന്മാറില്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ തിരക്കിട്ടു വിജ്ഞാപനമിറക്കിയത്.

അമ്പത് കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍ വരെ 24400 രൂപ, 100 മുതല്‍ 200 കിടക്കകള്‍ വരെ 29400 രൂപ, 200 ല്‍ കൂടുതല്‍ കിടക്കകളുണ്ടെങ്കില്‍ 32400 രൂപ ഇങ്ങനെയാണ് പുതിയ വിജ്ഞാപനത്തിലെ കണക്ക്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു.

Leave A Reply