Sunday, 8 April 2018

സിറിയയില്‍ രാസായുധാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു


ദമസ്‌കസ്: സിറിയയില്‍ വിമതരുടെ ശക്തി കേന്ദ്രമായ ദൗമയിലുണ്ടായ രാസായുധാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം നൂറ് കണക്കിന് പേരെ ബാധിച്ചതായി രക്ഷാ പ്രവര്‍ത്തകര്‍ അല്‍ ജസീറയോട് പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണെന്ന് ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സംഘടനയായ വൈറ്റ് ഹെല്‍മെറ്റ്‌സ് പറഞ്ഞു. 70 ഓളം പേര്‍ ശ്വാസം മുട്ടി മരിച്ചപ്പോള്‍ നൂറ് കണക്കിന് പേര്‍ക്ക് ഇപ്പോഴും ശ്വാസ തടസം തുടരുകയാണ്.

നിരവധി പേരുടെ നില ഗുരുതരമായി തുടരുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാമെന്നും വൈറ്റ് ഹെല്‍മെറ്റ്‌സ് പറഞ്ഞു. ക്ലോറിന്‍ വാതകത്തിന് പുറമെ അജ്ഞാതമായ ഏറെ പ്രഹര ശേഷിയുള്ള വാതകവും ദൗമയില്‍ ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. അതേ സമയം സര്‍ക്കാര്‍ സേനയാണ് ദൗമയില്‍ രാസായുധക്രമണം നടത്തിയതെന്ന ആരോപണം സിറിയയിലെ ഔദ്യോഗിക മാധ്യമം നിഷേധിച്ചു.


SHARE THIS

Author:

0 التعليقات: