Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

മൊഗ്രാല്‍ പുത്തൂര്‍: ദീര്‍ഘകാലം മൊഗ്രാല്‍പുത്തൂര്‍ മൊഗറിലെ ഇസ് ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കര്‍ണാടക കുമ്പറ കട്ടത്തറില്‍ താമസിക്കുന്ന എന്‍ എം ഉസ്മാന്‍ മുസല്യാര്‍ (64) വഫാത്തായി. 
പരേതനായ മുഹ്യദ്ദീന്‍ മുക്‌റിയുടെ മകനാണ്. സുന്നി സംഘടനകളെ കെട്ടി പെടുക്കന്നതില്‍ കഠിനാധ്വാനം നടത്തിയ അദ്ദേഹം ഖതീബ്മാരെ ഏകോപിപ്പിച്ച് ജംഇയ്യതുല്‍ ഖുത ബാഹ് എന്ന പേരില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി സമസ്ത വിഭജനത്തോടെ കാന്തപുരം നേതൃത്വം നല്‍കുന്ന സുന്നി വിഭാഗത്തിന്റെ കൂടെ നിന്നതില്‍ ഒരു പാട് മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

മജല്‍ ജുമാ മസ്ജിദിലെ പ്രഥമ ഖതീബായിരുന്നു. നിലവില്‍ പരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് ഖതീബായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
മര്‍കസ്, സഅദിയ്യ, മുഹിമ്മാത്ത്, സിറാജുല്‍ഹുദാ തുടങ്ങിയ സ്ഥാപനങ്ങള്‍ കെട്ടിപെടുക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. സമസ്ത കാസര്‍ഗോഡ് താലൂക്ക് മുശാവറ അംഗവും സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കാസര്‍ഗോഡ് റൈഞ്ച് ട്രഷറര്‍ ,കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ അമീര്‍ സ്ഥാനങ്ങള്‍ വഹിക്കുന്നു.

അബ്ദുല്‍ കരീം സഖാഫി,അബ്ദുന്നാസിര്‍ സഖാഫി, ഷാകിര്‍ ഒമാന്‍)
അബ്ദുല്‍ കരീം സഖാഫി ,അബ്ദുന്നാസിര്‍ സഖാഫി, ഷാകര്‍ (ഒമാന്‍ ) സുഹ്‌റ, അഫ്‌സ, സകീന, റഹീമ, റാബിഅ, സുമയ്യ മക്കളും യൂസുഫ് പള്ളങ്കോട്, അബ്ദു റസാഖ് യണ്‍മൂര്‍, അബാസ് യണ്‍മൂര്‍, മുഹമ്മദ് തമീം അഹ്‌സനി മജല്‍ (പ്രസിഡന്റ്‌റ് എസ്.വൈ.എസ് മൊഗ്രാല്‍പുത്തൂര്‍ സര്‍ക്കിള്‍ )
അഷ്‌റഫ് ദേലമ്പാടി, അബ്ദുല്ല ദേലമ്പാടി എന്നിവര്‍ ജാമാതാക്കളുമാണ് '

Leave A Reply