Latest News :
പയ്യന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു; മരിച്ചത് തൃശൂര്‍ സ്വദേശികള്‍
Home » , , , , , » വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനൊരുങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനൊരുങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു

Written By Muhimmath News on Thursday, 19 April 2018 | 10:16
























അബുദാബി : വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകാനൊരുങ്ങിയ യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. തൃക്കരിപ്പൂര്‍ എളമ്പച്ചി മൈതാനിയിലെ റഫീഖ് (34) ആണ് ബുധനാഴ്ച വൈകിട്ട് അബുദാബി ശൈഖ് ഖലീഫ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടത്. 

കഴിഞ്ഞ മൂന്ന് ദിവസത്തോളമായി റഫീഖിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കിയിരുന്നില്ല.  ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

പതിനഞ്ച് വര്‍ഷത്തോളമായി എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ജീവനക്കാരനായ റഫീഖ് പത്ത് വര്‍ഷത്തോളമായി അബുദാബി മിനിസ്റ്ററി ഓഫ് കള്‍ച്ചറല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരുന്നു. കുറച്ച് കാലം നാട്ടില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹിച്ച് കമ്പനിയില്‍ നിന്ന് രാജിവെച്ച റഫീഖ് നാട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങി കമ്പനിയില്‍ നിന്ന് ക്യാന്‍സല്‍ ചെയ്ത പാസ്‌പോര്‍ട്ടിന്  കാത്തിരിക്കവെയാണ് മരണം സംഭവിച്ചത്. 

പരേതരായ പിലാത്തറ ഇബ്രാഹിം-ഉമ്മുകുല്‍സു ദമ്പതികളുടെ മകനാണ്. ഭാര്യ റാഹില. നാല് വയസ്സുള്ള ഹൈഹാഷ് ഏക മകനാണ്. റഹൂഫ് ,റഹ്മത്ത് (ഇരുവരും അബുദാബി) റൈഹാനത്ത് , സുമയ്യത്ത് എന്നിവര്‍ സഹോദരങ്ങളാണ്. 

അബുദാബി ശൈഖ് ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

മൃതദേഹം അബുദാബി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഐ സി എഫ് , രിസാല സ്റ്റഡി സര്‍ക്കിള്‍ ആര്‍ എസ് സി, അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, കെ എം സി സി,  പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. യുവാവിന്റെ മരണം നാട്ടിലും ഗള്‍ഫിലും ഒരുപോലെ കണ്ണീരിലാഴ്ത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved