Latest News :
...
Home » , » ഇതര സംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ചു

ഇതര സംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ചു

Written By Muhimmath News on Monday, 2 April 2018 | 16:44


വിദ്യാനഗര്‍: ഇതര സംസ്ഥാന തൊഴിലാളി സ്വയം കഴുത്തറുത്ത് മരിച്ചു. കര്‍ണാടക ചിക്ക് മംഗളൂര്‍ സ്വദേശി ഹരീഷ് നായക്കാ(30)ണ് സ്വയം കഴുത്തറുത്ത് മരിച്ചത്. ഇന്നുച്ചയോടെ നായന്‍മാര്‍ മൂല പാണളത്താണ് സംഭവം. 

കാസര്‍കോട്  ചെര്‍ക്കള ദേശീയ പാതയോരത്തേ കരമ്പിന്‍ ജ്യൂസ് ഉണ്ടാക്കുന്ന സ്ഥലത്ത് എത്തിയ ഹരീഷ് അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് സ്വയം കഴുത്തറുക്കുകയായിരുന്നുവെന്ന് വിദ്യാനഗര്‍ പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്ത് എത്തി. വിദ്യാനഗര്‍ എസ്.ഐ.വിനോദ് കുമാറും സംഘവും എത്തി. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved