Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.

പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു.

Written By Muhimmath News on Saturday, 21 April 2018 | 18:31


ബദിയടുക്ക: പാമ്പുകടിയേറ്റു എന്‍ഡോസള്‍ഫാന്‍ ഇര മരിച്ചു. മുണ്ട്യത്തടുക്ക സമീപം ഏള്‍ക്കാനയിലെ സര്‍വേ അബ്ദുല്‍ റഹ്മാന്‍  ആയിഷാബി ദമ്പതികളുടെ മകന്‍ കബീര്‍ (12) ണ് മരിച്ചത്. വീടിന് അടുത്തുളള തോട്ടത്തില്‍ നിന്നാണ് പാമ്പു കടിയേറ്റത്. ശനിയാഴിച്ച രാവിലെ 10.30 ഓടെയാണ് സംഭവം .വലത് കാലിന്റെ ചൂണ്ട് വിരളിനാണ് കടിയേറ്റത്. സബ്ദം കേട്ട് ഓടി കൂടിയവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെക്ക് എത്തിച്ചങ്കിലും രക്ഷിക്കാനായില്ല. 

മുണ്ട്യത്തടുക്ക യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാത്ഥിയാണ് .എന്‍മകജെ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലെ എന്‍ഡോള്‍സഫാന്‍ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുമുണ്ട്. ബദിയടുക്ക പൊലിസ് ഇന്‍ക്യസ്റ്റ് നടത്തി 
.സഹോദരങ്ങള്‍: തബ്‌സീര്‍ ,ജബ്ലാര്‍ ,മോയിതീന്‍കുട്ടി ,മാസിത്ത ,ഫര്‍ദാന

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved