Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കോഴിക്കോട്ട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: ചേളാരി വിഭാഗം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മത രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനും പ്രമുഖ വ്യവസായിയുമായ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് (70) നിര്യാതനായി. ഖത്തറിലെയും എറണാകുളത്തെയും കെ.ഇ എക്‌സ്‌പോര്‍ട്ട് കമ്പനി എം.ഡി ആയിരുന്നു. ഒരു വര്‍ഷത്തോളമായി അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. 
ഇന്ന്  വൈകിട്ട് ആറുമണിയോടെ ദേളി സഅദിയ്യ ആസ്പത്രിയിലായിരുന്നു മരണം.

മുസ് ലിം ലീഗ് കാസര്‍കോട് ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു. ദീര്‍ഘകാലം കളനാട് ഹൈദ്രോസ് മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചിരുന്നു. 

ഭാര്യ: ആമിന ഹജ്ജുമ്മ. മക്കള്‍: അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ഖാദര്‍ (ഇരുവരും ഖത്തര്‍), ഖദീജ, മൈമൂന, സഫിയ, സമീറ, സുമയ്യ. മരുമക്കള്‍: കുബ്‌റ കട്ടക്കാല്‍, ഫരീദ പരയങ്ങാനം, ഖാദര്‍ കല്ലട്ര കൂളിക്കുന്ന്, ഹനീഫ് അബൂബക്കര്‍ കളനാട്, നാസര്‍ കാഞ്ഞങ്ങാട്, ഷാനവാസ് പാദൂര്‍ (കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍).

Leave A Reply