Latest News :
...
Home » , » പനി ബാധിച്ച് യുവാവ് മരിച്ചു

പനി ബാധിച്ച് യുവാവ് മരിച്ചു

Written By Muhimmath News on Saturday, 14 April 2018 | 16:35


കാസര്‍കോട്: പനി ബാധിച്ച് യുവാവ് മരിച്ചു. ബേക്കല്‍ ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പരേതനായ ശശിധരന്റെ മകന്‍ ദിലീപാ (24) ണ് മരിച്ചത്. ഇന്നലെ വൈകിട്ട് കടുത്ത പനി ബാധിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഗള്‍ഫിലുണ്ടായിരുന്ന ദിലീപ് ജോലി മതിയാക്കി മൂന്ന് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് കാഞ്ഞങ്ങാട്ടെ സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏതാനുമാസം മുമ്പ് ഇവിടത്തെ ജോലി ഉപേക്ഷിച്ചിരുന്നു. മാതാവ്: പത്മ. സഹോദരന്‍: ദീപക്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved