Latest News :
...
Home » , » അബ്ദുള്‍ റഹ്മാന്‍ നിര്യാതനായി

അബ്ദുള്‍ റഹ്മാന്‍ നിര്യാതനായി

Written By Muhimmath News on Wednesday, 4 April 2018 | 17:48


ചെര്‍ക്കള: കെ.എസ്.ഇ.ബി.ചെര്‍ക്കള സബ്ബ് ഡിവിഷന്‍ സബ്ബ് എന്‍ജിനീയര്‍ ചെങ്കള സന്തോഷ് നഗറിലെ അബ്ദുള്‍ റഹ്മാന്‍ തെക്കേപ്പള്ളം(48)അന്തരിച്ചു.അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുസ്ലിം ലീഗ് നേതാവ് സി.ടി.അഹമ്മദലി മന്ത്രിയായിരിക്കെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായി പ്രവര്‍ത്തിച്ചിരുന്നു.ബോവിക്കാനം തെക്കേപ്പള്ളത്തെ പരേതരായ മുഹമ്മദ് മുസ്ലിയാര്‍-ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ:സുഹറ.മക്കള്‍:തന്‍ബീറ, ആയിഷ, ദുല്‍ഫ(മൂവരും വിദ്യാര്‍ഥികള്‍, നായന്‍ാര്‍ മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) .സഹോദങ്ങള്‍ ഷാഫി(റിട്ട.കെ.എസ്.ഇ.ബി) ഹംസ തെക്കേപ്പള്ളം(ബോവിക്കാനം എ.യു.പി.സ്‌കൂള്‍ പി.ടി.എ.പ്രസിഡന്റ്, ക്ലാര്‍ക്ക് കാസര്‍കോട് കോടതി)ഖാദര്‍ ബാലനടുക്കം(ടൈലര്‍,ബോവിക്കാനം), ഉമ്മര്‍(കെ.എസ്.ഇ.ബി.മുള്ളേരിയ),റൂഖിയ.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved