Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എസ് എസ് എഫ് ജില്ല ഉണര്‍ത്തു സമ്മേളനം; സിയാറത്ത് 400 കേന്ദ്രങ്ങളില്‍

404

We Are Sorry, Page Not Found

Home Page


ഉപ്പള: ജില്ലയിലെ പ്രധാന ദഫ് റാത്തീബ് മജ്‌ലിസായ ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് ശില്‍പിയും  ദീര്‍ഘകാല പ്രസിഡന്റുമായ മൂല ബേക്കൂര്‍ മൂസ ഹാജി (68) നിര്യാതനായി. കേരള മുസിലിം ജമാഅത്ത് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു.

 മൂസ ഹാജിയുടെ മകന്‍ ഫാറൂഖിന്റെ  വിവാഹ ചടങ്ങുകള്‍ വീട്ടില്‍ നടന്നത് ശനിയാഴ്ചയായിരുന്നു. വൈകിട്ട് മകളുടെ മകളുടെയും നികാഹുണ്ടായിരുന്നു.  വീട്ടിലെത്തിയവരെയെല്ലാം  സ്വീകരിക്കുകയും എല്ലാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കുകയും ചെയ്ത് ഉറങ്ങാന്‍ കിടന്നതായിരുന്നു. പുലര്‍ച്ചെ നെഞ്ച് വേദനയെത്തുടര്‍ന്ന് ആശുപ്ത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 ബേക്കൂരിലെ പരേതരായ അബ്ദുല്‍ റഹ്മാന്റെയും മിറയുമ്മയുടെയും മകനാണ്. ഭാര്യ മിറയം. മക്കള്‍ അബ്ദുല്‍ റഹ്മാന്‍ (മദീന) മുഹമ്മദ് (ഖത്തര്‍) ഉപ്പള സി എം ട്രാവല്‍സ് ഉമെ മൊയ്തു, ഫാറൂഖ് (ഖത്തര്‍) കബീര്‍ (മക്ക) ബിലാല്‍ (മക്ക) ആമിന.

  മരുമക്കള്‍: ആമിന, റബീഅ, ഹസീന, അസ്മിന, പരേതനായ ഹകീം.

 ബേക്കൂര്‍ രിഫാഇയ്യ മസ്ജിദ് അങ്കണത്തില്‍ കബറടക്കി. സമസ്ത കേന്ദ്ര മുശാവറാംഗം എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി.

 എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് പാത്തൂര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഹമീദ് മൗലവി ആലമ്പാടി, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു.

     മയ്യിത്ത് നിസ്‌കാരിക്കാനും പ്രത്യേകം പ്രാര്‍ഥന നടത്താനും നേതാക്കള്‍ ആഹ്വാനം ചെയ്തു.  
Leave A Reply