Latest News :
...
Home » , » ഉഡുപ്പി അബ്ദുല്ല ഹാജി നിര്യാതനായി

ഉഡുപ്പി അബ്ദുല്ല ഹാജി നിര്യാതനായി

Written By Muhimmath News on Monday, 16 April 2018 | 17:06



വിദ്യാനഗര്‍: പൗരപ്രമുഖന്‍ വിദ്യാനഗര്‍ പടുവടുക്കത്തെ ഉഡുപ്പി അബ്ദുല്ല ഹാജി (93) അന്തരിച്ചു. ചെമനാട് ആലിച്ചേരി സ്വദേശിയാണ്. ഉഡുപ്പിയില്‍ ജനത കെ.എന്‍ ഇന്‍ഡസ്ട്രീസ് ഉടമയാണ്. കാസര്‍കോട് ഗവ. ബോര്‍ഡ് ഹൈസ്‌കൂളില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ പാസായ അബ്ദുല്ല ഹാജി മദ്രാസ് സംസ്ഥാനത്തിന് കീഴിലുള്ള നീതിന്യായ വകുപ്പില്‍ ഉദ്യോഗസ്ഥനായും സേവനം അനുഷ്ടിച്ചിരുന്നു. 

ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: പരേതനായ ഡോ. ഷംസുദ്ദീന്‍, മുഹമ്മദലി (വിദ്യാനഗര്‍), അബ്ദുല്‍ഖാദര്‍ (മംഗളൂരു കെ.പി.ടി മെക്കാനിക്ക് വിഭാഗം തലവന്‍), ഡോ. ഹബീബ് റഹ്മാന്‍ (യേനപ്പോയ മെഡിക്കല്‍ കോളേജ് അസി. പ്രൊഫസര്‍), ഡോ. സൈഫുദ്ദീന്‍ (ശിശുരോഗ വിദഗ്ധന്‍), അബ്ദുല്‍ റഷീദ് (എഞ്ചിനീയര്‍ മംഗളൂരു), ഷരീഫ, നൂര്‍ജഹാന്‍, സഫിയ, ആയിഷ എ.എ (സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എണ്‍മകജെ പഞ്ചായത്ത്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved