Latest News :
...
Home » , , , » വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരന്‍ കിണറ്റില്‍ വീണുമരിച്ചു.

Written By Muhimmath News on Wednesday, 11 April 2018 | 16:47


കാസറകോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസ്സുകാരന്‍ കിണറില്‍ വീണുമരിച്ചു .മധൂര്‍ പട്‌ളയിലെ സൈഫുദ്ദീന്‍ തെക്കില്‍ പാലത്തിന് സമീപത്തെ നസീമ ദമ്പതികളുടെ മകന്‍ സാനിഫ്(ഒന്നര)യാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ ചെര്‍ക്കളയിലെ വീട്ടുമുറ്റത്താണ് സംഭവം. അപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ അന്വേഷിച്ചപ്പോഴാണ് സമീപത്തെ കിണറ്റില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിദ്യാനഗര്‍ എസ് ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മൂന്ന് സഹോദരങ്ങളുണ്ട്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved