Latest News :
Home » , » പയ്യന്നൂരില്‍ പടക്കവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ആളപായമില്ല, വ്യാപക നാശനഷ്ടം

പയ്യന്നൂരില്‍ പടക്കവ്യാപാര സ്ഥാപനത്തില്‍ തീപിടിത്തം; ആളപായമില്ല, വ്യാപക നാശനഷ്ടം

Written By Muhimmath News on Sunday, 15 April 2018 | 15:38


പയ്യന്നൂര്‍: മാതമംഗലത്ത് പടക്കവ്യാപാര സ്ഥാപനത്തിനു തീപിടിച്ച് വ്യാപക നാശനഷ്ടം. മെയിന്‍ റോഡിലെ ലക്ഷ്മി പടക്ക വ്യാപാര സ്ഥാപനത്തിലാണ് ഞായര്‍ ഉച്ചയ്ക്ക് 12 മണിയോടെ തീപിടിത്തമുണ്ടായത്. സ്ഥാപനം പ്രവര്‍ത്തിച്ചിരുന്ന മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നില പൂര്‍ണമായും കത്തിനശിച്ചു. കടയുടെ പുറത്തു നിര്‍ത്തിയിട്ടിരുന്ന ബൈക്കിനും തീപിടിച്ചു


കടയില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതും അടുത്ത കെട്ടിടത്തിലേക്കു തീ പടരാതിരുന്നതും കാരണമാണ് വന്‍ ദുരന്തം ഒഴിവായത്. പയ്യന്നൂരില്‍നിന്നെത്തിയ അഗ്‌നിശമനസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടിത്തത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved