Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

ചൗക്കി: മുത്ത് നബിയുടെ ആകാശാരോഹണം കൊണ്ട് അനുഗ്രഹീതമായ മിഹ്‌റാജ് രാവായ 13ന് പെരിയടുക്ക വിശ്വാസികളുടെ സംഗമഭൂമിയാകും.
പ്രാര്‍ത്ഥനയ്ക്ക് പ്രതേക പരിഗണന ലഭിക്കുന്ന ഈ രാവില്‍  മാസാന്ത ബദ്രിയ : ആത്മീയ മജ് ലിസ്, ഉത്‌ബോധനം, ഒരു പുരുസായുസ്സ് ദീനീ വൈജ്ഞാനിക മേഘലയില്‍ ചെലവഴിച്ച മര്‍ഹും ഉസ്മാന്‍ ഉസ്താദ് അനുസ്മരണം, സമാപന ദുഹാ മജ് ലിസ് എന്നിവ പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് വെച്ച് നടക്കും.

വൈകുന്നേരം 5 മണിക്ക് മുഹ്യി സുന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും. മഗ്‌രിബ് നിസ്‌ക്കാരാനന്തരം   സുലൈമാന്‍ സഖാഫി ഡി.എം ആമുഖഭാഷണം നടത്തും പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് മുഖ്യ പ്രഭാഷണം നടത്തും, ആത്മീയ മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും.


സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്‌സനി മജല്‍,അഷ്‌റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദാജി ,അബ്ദുര്‍റഹ്മാന്‍ ബദര്‍ നഗര്‍ , സലിം കോപ്പ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, എസ്.എ  മുഹമ്മദ്, മൊയ്തു പെരിയടുക്ക , അബദുല്ല മല്ലം ,ഹസൈനാര്‍ ചൗക്കി,അബ്ബാസ് കുഞ്ചാര്‍ സംബന്ധിക്കും

Leave A Reply