Latest News :
...
Home » , » പെരിയടുക്കയില്‍ ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ച; ബഹുജന സംഗമം ഇന്ന്

പെരിയടുക്കയില്‍ ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ച; ബഹുജന സംഗമം ഇന്ന്

Written By Muhimmath News on Sunday, 22 April 2018 | 10:48


ചൗക്കി: പെരിയടുക്കയില്‍ റമളാന്‍ 17ന് നടന്ന് വരുന്ന ബദ്രീങ്ങളുടെ ആണ്ട് നേര്‍ച്ചയും വിപുലമായ പ്രാര്‍ത്ഥന സംഗമത്തിന്റ്റെയും വിപുലമായ സംഘാടക സമിതി രൂപവത്കരിക്കുന്നതിന് വേണ്ടിയുള്ള ബഹുജന സംഗമം 22ന് ഞായര്‍ വൈകുന്നേരം 4 മണിക്ക് പെരിയടുക്ക സി.എം മടവൂര്‍ സ്മാരക മദ്‌റസ ഹാളില്‍ നടക്കും 
      
എല്ലാ മാസവും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ബദ് രിയ്യ: മജ് ലിസിന്റെ വാര്‍ഷികമായിട്ടാണ് വിശ്വാസികള്‍ ഈ ആണ്ട് നേര്‍ച്ചയെ കാണുന്നത് 
  
മുഴുവന്‍ പ്രവര്‍ത്തകരും സംബന്ധിക്കണമെന്ന് എസ്.വൈ.എസ് സോണ്‍ പ്രിസിഡന്റ്റ് സുലൈമാന്‍ സഖാഫി ഡി.എം, കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി സഈദ് സഅദി കോട്ടക്കുന്ന് എന്നിവര്‍ അഭ്യാര്‍ത്ഥിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved