Latest News :
...
Home » » പര്‍ളാഡത്ത് പഞ്ചദിന മതപ്രഭാഷണം വെള്ളിയാഴ്ച തുടങ്ങും

പര്‍ളാഡത്ത് പഞ്ചദിന മതപ്രഭാഷണം വെള്ളിയാഴ്ച തുടങ്ങും

Written By Muhimmath News on Thursday, 5 April 2018 | 17:02


അംഗഡിമുഗര്‍: പര്‍ളാഡം ശൈഖ് ഇബ്രാഹിം ജുമാ മസ്ജിദ്, ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള പഞ്ചദിന മതപ്രഭാഷണം വെള്ളിയാഴ്ച കമ്മിറ്റി പ്രസിഡന്റ് അസീസ് കൊട്ടൂടലിന്റെ അധ്യക്ഷതയില്‍ സ്ഥലം ഖത്തീബ് അബ്ദു റഹീം സഖാഫി അമ്പേരി ഉദ്ഘാടനം ചെയ്യും. കബീര്‍ ഹിമമി സഖാഫി മുഖ്യപ്രഭാഷണം നടത്തും.

തുടര്‍ന്നുള്ള രാത്രികളില്‍ മജീദ് ബാഖവി കൊടുവള്ളി, നൗഫല്‍ സഖാഫി കളസ, റഫീഖ് സഅദി ദേലംപാടി, അബ്ബാസ് ഫൈസി പുത്തിഗെ, അബ്ദുല്‍ അസീസ് മുസ് ലിയാര്‍ അംഗഡിമുഗര്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved