Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , » വികസന പദ്ധതികളുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

വികസന പദ്ധതികളുമായി മുന്നോട്ടുപോകും: മുഖ്യമന്ത്രി

Written By Muhimmath News on Thursday, 12 April 2018 | 18:06


കാസര്‍കോട്: ഭൂമി ഏറ്റെടുക്കുമ്പോള്‍ അല്‍പം പ്രയാസമുണ്ടായാലും നിര്‍ദിഷ്ട പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബന്ധപ്പെട്ടവര്‍ക്ക് അല്‍പം ഇഷ്ടക്കേടുണ്ടായാലും നാടിന്റെ ഭാവിയെ കരുതി നടപടിയില്‍ നിന്നു പിന്നോട്ടു പോകാന്‍ സര്‍ക്കാറിനാകില്ല. ആരുടെ കയ്യിലും അധികം ഭൂമിയില്ല. ഉള്ള ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുക്കുമ്പോഴുണ്ടാകുന്ന പ്രയാസം മനസിലാക്കി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. വികസനവുമായി മുന്നോട്ടു പോയില്ലെങ്കില്‍ അതു ഭാവിയെ ബാധിക്കുമെന്നും പിണറായി വ്യക്തമാക്കി.


നാടറിയേണ്ട മാതൃകാ പ്രവര്‍ത്തനങ്ങള്‍ ഒരുപാടുണ്ടെന്നും അതറിയിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കു താല്‍പര്യമില്ലെന്നും മാധ്യമത്തെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പറഞ്ഞു. നിഷേധാത്മകമായി എന്തെങ്കിലും കിട്ടിയാല്‍ പെരുപ്പിച്ചു കാണിക്കാനാണ് അവര്‍ക്കു താല്‍പര്യമെന്നും പിണറായി വ്യക്തമാക്കി. 

കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved