Latest News :
...
Home » , , , » സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറിയായി തുടരും; കേന്ദ്ര കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍

സീതാറാം യെച്ചൂരി സി പി എം ജനറല്‍ സെക്രട്ടറിയായി തുടരും; കേന്ദ്ര കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങള്‍

Written By Muhimmath News on Sunday, 22 April 2018 | 13:33


ഹൈദരാബാദ്: സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറിയായി തുടരും. തുടര്‍ച്ചയായ രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. സമവായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 95 പേരുടെ കേന്ദ്ര കമ്മിറ്റി പാനല്‍ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ചു. 

കേരളത്തില്‍ നിന്ന് എം.വി. ഗോവിന്ദനും കെ.രാധാകൃഷ്ണനും അടക്കം പത്ത് പേര്‍ പുതുമുഖങ്ങളുണ്ടെന്നാണ് വ്യക്തമാകുന്നത്. മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസന്‍ ഒഴിവായി. വി.എസ് അച്യുതാനന്ദന്‍ കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാവായി തുടരുമെന്നാണ് സൂചന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved