Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , » പൂത്തപ്പലത്ത് ദിക് ര്‍ ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണവും സമാപിച്ചു.

പൂത്തപ്പലത്ത് ദിക് ര്‍ ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണവും സമാപിച്ചു.

Written By Muhimmath News on Friday, 6 April 2018 | 20:30


മുള്ളേരിയ: പൂത്തപ്പലത്ത് ദിക് ര്‍ ഹല്‍ഖ വാര്‍ഷികവും താജുല്‍ ഉലമ നൂറുല്‍ ഉലമ അനുസ്മരണവും സമാപിച്ചു. 

ബുധനാഴ്ച നടന്ന ദിക് ര്‍ സ്വലാത്ത് മജ്‌ലിസില്‍ സയ്യിദ് അബ്ദുല്‍ മജീദ് മൗല തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. പ്രമുഖ പ്രഭാഷകന്‍ ശാകിര്‍ ബാഖവി മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.


5ന് വ്യാഴാഴ്ച പൂത്തപ്പലം ഖാസി സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. ഹംസ മിസ്ബാഹി ഓട്ടപ്പടവ് മുഖ്യ പ്രഭാഷണം നടത്തി. ആയിരങ്ങള്‍ പങ്കെടുക്കുന്ന ബായാര്‍ സ്വലാത്തിന്റെ ആതീയ നേതൃത്വം സയ്യിദ് അബ്ദു റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. 

പരിപാടി  അന്നദാനത്തോടെ സമാപിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved