Latest News :
Home » , , » ആര്‍ എസ് സി സൗദി നാഷണല്‍ നോട്ടെക്ക് സമാപിച്ചു

ആര്‍ എസ് സി സൗദി നാഷണല്‍ നോട്ടെക്ക് സമാപിച്ചു

Written By Muhimmath News on Wednesday, 4 April 2018 | 17:09


ജിദ്ദ: ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത്തെ ന്യൂതനാശയങ്ങളെ പരിചയപെടുത്തുന്നതിനും പഠനവിധയമാക്കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച നോളജ് ആന്റ് ടെക്‌നോളജി എക്‌സ്‌പോ 'നോട്ടെക്ക് ' സമാപിച്ചു.

ആധുനിക ലോകത്തിലെ സാങ്കേതിക സംരഭക സാധ്യതകള്‍, ശാസ്ത്ര രംഗത്തെ ന്യൂതന സാങ്കേതിക വിദ്യകളുടെ ആശയാവതരണങ്ങളായ ക്രിയേറ്റീവ് കമ്യൂണ്‍, സോഷ്യല്‍ മീഡിയ അവയര്‍നസ്, സൈബര്‍ സെക്യൂരിറ്റി, സിറ്റിസണ്‍ ജേണലിസം, ആപ്ലിക്കേഷന്‍ ഷോക്കേസ്, ആരോഗ്യരംഗത്തെ സാങ്കേതിക വിദ്യാ സാധ്യതകളെ കുറിച്ചുള്ള ഓപ്പണ്‍ ടോക്ക്, ലൈഫ് ടിപ്‌സ്, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സയന്‍സ് ബുക്ക് റിവ്യൂ, ശാസ്ത്രമേള, സ്‌കൂള്‍ പവലിയനുകള്‍,ബുക്ക് ഷെല്‍ഫ് ,എഡ്യൂ എക്‌സ്‌പോ തുടങ്ങിയവ പ്രവാസ ലേകത്ത് നവ്യാനുഭവമായി നോട്ടെക്ക് അവതരിപ്പിച്ചു.

പടിഞ്ഞാറേ സൗദിയുടെ പത്ത് പ്രവിശ്യകളില്‍ നിന്നായി ഇരുന്നൂറിലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത നോട്ടെക്കില്‍ ജിദ്ദ ടീം ഒന്നാം സ്ഥാനം നേടി.രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ യഥാക്രമം  മക്ക, യാമ്പു ടീമുകള്‍  കരസ്ഥമാക്കി.
സാങ്കേതിക വൈജ്ഞാനിക രംഗത്തെ വിവിധ സംഭാവനകളെ പരിഗണിച്ച്  നോട്ടെക്ക് അവാര്‍ഡ് കിംഗ് അബ്ദുള്ള യൂണിവേഴ്‌സിറ്റി ഇലക്ട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍ പ്രഫസര്‍ ഡോക്ടര്‍ ശ്രീരാമകുമാറിന് സമ്മാനിച്ചു. കാലിക്കറ്റ് എന്‍.ഐ.റ്റിയിലെ പ്രഫസറായിരുന്നു അദ്ദേഹം.
അലി ബുഖാരിയുടെ അധ്യക്ഷത വഹിച്ചു, സിറാജ് വേങ്ങര ഉദ്ഘാടനം ചെയ്തു.ഡോ. മുഹ്‌സിന്‍ സ്വാഗതവും അബ്ദുറഹിമാന്‍ കുറ്റിപ്പുറം നന്ദിയും പറഞ്ഞു. മുജീബ് എ.ആര്‍.നഗര്‍, അബ്ദുനാസര്‍ അന്‍വരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ,ഷാഫി മുസ്ലിയാര്‍ ,അബ്ദു റഹ്മാന്‍ സഖാഫി ചെമ്പ്രശേരി,ബഷീര്‍ ഹാജി, ആര്‍.എം. ത്വല്‍ഹത്ത് ബാബു ഔസേഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved