Latest News :
Home » , » ആര്‍ എസ് സി നോട്ടെക്ക്: ദോഹ സെന്‍ട്രല്‍ ജേതാക്കളായി.

ആര്‍ എസ് സി നോട്ടെക്ക്: ദോഹ സെന്‍ട്രല്‍ ജേതാക്കളായി.

Written By Muhimmath News on Monday, 2 April 2018 | 21:09


ദോഹ: ആധുനിക വിവര സാങ്കേതിക വിദ്യയിലെ മുന്നേറ്റങ്ങളെയും കണ്ടെത്തലുകളെയും പരിചയപ്പെടുത്താനും പഠന വിധേയമാക്കാനും ആര്‍.എസ്.സി. വിസ്ഡം വിഭാഗത്തിന്റെ കീഴില്‍ സംഘടിപ്പിച്ച 'നോട്ടെക്ക് 2018 സമാപിച്ചു. വിവിധ സെന്‍ട്രലുകള്‍ തമ്മില്‍ നടന്ന മത്സരത്തില്‍ ദോഹ സെന്‍ട്രല്‍ ഒന്നാം സ്ഥാനവും , അസീസിയ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ഗണിത ശാസ്ത്ര കൗതുകങ്ങള്‍ വെളിപ്പെടുത്തുന്ന ദി ബ്രൈന്‍ , നിത്യോപയോഗ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ട്യൂട്ടറിംഗ് , ശാസ്ത്ര ലോകത്തെ വിഖ്യാത രചനകളെ വിശദീകരിക്കുന്ന 'ദി ബുക്ക്' , ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തെ അനാവരണം ചെയ്യുന്ന 'സെമിന' , ദൈനംദിന വ്യാവഹാരങ്ങള്‍ക്ക് സഹായകമാവുന്ന 'ലൈഫ് ടിപ്‌സുകള്‍' തുടങ്ങിയ വിവിധ പരിപാടികളിലായിരുന്നു മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.

നോട്ടക്കിനോടനുബന്ധിച്ച് നടന്ന എക്‌സപോ 2018 വിവര സാങ്കേതിക മേഘലയിലെ വിസ്മയ കാഴ്ചകളൊരുക്കി ശാസ്ത്രലോകത്തെ ത്വരിത വളര്‍ച്ചയേയും വികാസനത്തെയും സന്ദര്‍ശകര്‍ക്ക് അനുഭവിക്കാനായി.
ലളിതവും പ്രയോജനവുമായ അക്കോപോണിക് , ഹൈ ട്രോപോണിക്ക് കാര്‍ഷിക രീതിയും , സ്വയം നിയന്ത്രിത ഡോര്‍ അലാറം , സാങ്കേതിക വിദ്യയിലെ കുതിച്ച് ചാട്ടത്തിന് വഴിവെക്കുന്ന ഇലക്ട്രിക്കല്‍ ഡാറ്റ ട്രാന്‍സ്ഫറിംഗ് സംവിധാനവും പ്രദര്‍ശിപ്പിക്കപ്പെട്ടു.

ലൈഫൈ, വീട്ടില്‍ നിര്‍മ്മിക്കാനാവുന്ന എയര്‍ കണ്ടീഷന്‍ , കോയിന്‍സ് എ.ടി.എം എന്നിവയും വിവിധ സ്റ്റാളുകളില്‍ ഇടം പിടിച്ചു.  ഓണ്‍ലൈന്‍ സംവിധാനങ്ങളുടെ പുതിയ മുഖമായി കൊണ്ടിരിക്കുന്ന ഹോളോഗ്രാമും, ഏറെ കൗതുകമുണര്‍ത്തുന്ന വെര്‍ച്ചല്‍ റിയാലിറ്റി ഷോയും എക്‌സ്‌പോ യുടെ പ്രത്യേക ആകര്‍ഷണീയമായിരുന്നു.

വിദേശത്തെ വിദ്യാഭ്യാസ അവസരങ്ങളെ കുറിച്ചും, ഖത്വറില്‍ നടക്കുന്ന കോഴ്‌സുകളെ കുറിച്ചും ഖത്വര്‍ ഫൗണ്ടേഷന്‍ റിസേര്‍ച്ച് സ്‌കോളര്‍ അശ്രഫ് നുറാനി ക്ലാസ്സെടുത്തു. ക്രിയാത്മകമായി ജോലി കണ്ടെത്താനും കരിയര്‍ വിപുലമാക്കാന്‍ സഹായകവുമാവുന്ന കരിയര്‍ പോയിന്റും , സാമ്പത്തീക മേഘലയിലെ ചിലവ് നിയന്ത്രണ സംവിധാനങ്ങളെ വിശദീകരിച്ച് അക്കൗണ്ട്‌സ് കമ്യൂണും നടന്നു.

പരിപാടി ആര്‍. എസ്. സി. നാഷനല്‍ ചെയര്‍മാന്‍  അബ്ദുല്‍ ജലീല്‍ ശാമില്‍ ഇര്‍ഫാനിയുടെ അദ്ധ്യക്ഷതയില്‍ മര്‍ക്കസ് നോളജ് സിറ്റി എക്‌സിക്യുടിവ് ഡയറക്ടര്‍ അമീര്‍ ഹസന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഹ്മദ് സഖാഫി പേരാമ്പ്ര , സഫ് വാന്‍ കോട്ടുമല , അഡ്വ: ഇസ്സുദ്ധീന്‍  (സി.ജി.) ഹബീബ് മാട്ടൂല്‍ , ത്വല്‍ഹത്ത് ചാവക്കാട് , സുബൈര്‍ നിസാമി എന്നിവര്‍ പ്രസംഗിച്ചു


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved