Latest News :
Home » , , » റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപവത്കരിച്ചു

റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ പ്രാര്‍ത്ഥനാ സമ്മേളനം; സ്വാഗത സംഘം രൂപവത്കരിച്ചു

Written By Muhimmath News on Monday, 16 April 2018 | 17:22


ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. സൈദലവി ഖാസിമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് ഉദ്ഘാടനം ചെയ്തു. 

ഭാരവാഹികളായി സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍), ബി.കെ.അഹ്മദ് മൗലവി കുണിയ (വര്‍ക്കിംഗ് ചെയര്‍മാന്‍) ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലമ്പാടി, എം.എ.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ് കുഞ്ഞി ഹാജി കണ്ണംകുളം, പാറപ്പള്ളി അബ്ദുല്‍ ഖാദര്‍ ഹാജി, അഹ്മദ് ബെണ്ടിച്ചാല്‍, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍ (വൈസ് ചെയ.), ഇബ്രാഹിം സഅദി വിട്ടല്‍ (ജനറല്‍ കണ്‍വീനര്‍), മുഹമ്മദ് സഹ്ല്‍ തിരുവനന്തപുരം (വര്‍ക്കിംഗ് കണ്‍വീനര്‍), സി.എച്ച്. ഇഖ്ബാല്‍, അലി പൂച്ചക്കാട്, അബ്ദുല്‍ റഹീം ഹാജി ചെരുമ്പ, നവാസ് ചട്ടഞ്ചാല്‍, നൗഷാദ് മേല്‍പ്പറമ്പ്, സഈദ് ബേവിഞ്ച (ജോ.കണ്‍വീനര്‍) എന്നിവരെയും വിവിധ ഉപസമിതി ഭാരവാഹികളായി പ്രോഗ്രാം പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി (ചെയര്‍മാന്‍), സ്വലാഹുദ്ധീന്‍ അയ്യൂബി (കണ്‍വീനര്‍), പ്രചരണം ഇസ്മാഈല്‍ സഅദി പാറപ്പള്ളി (ചെയര്‍മാന്‍), ഇബ്രാഹിം സഅദി മുഗു (കണ്‍വീനിര്‍), മദനി ഹമീദ് കാഞ്ഞങ്ങാട്, ഖലീല്‍ മാക്കോട് (ലോ ആന്റ് ഓര്‍ഡര്‍), അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്ല സഅദി ചിയ്യൂര്‍ (സ്വീകരണം), അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്ല ഹാജി കളനാട് (ഫുഡ്), ഉസ്മാന്‍ സഅദി കൊട്ടപ്പുറം, അബ്ദുല്‍ റഹ്മാന്‍ തോട്ടം (ഗ്രൗണ്ട്), ഷറഫുദ്ധീന്‍ സഅദി പുളിയംപറമ്പ്, കെ. എസ്.മുഹമ്മദ് മുസ്ഥഫ (വളണ്ടിയര്‍ ലീഡര്‍). 

കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഇബ്രാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved