Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , » സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; ജില്ലാ സഅദി സംഗമം ചെവ്വാഴ്ച

സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; ജില്ലാ സഅദി സംഗമം ചെവ്വാഴ്ച

Written By Muhimmath News on Monday, 30 April 2018 | 16:59


വിദ്യാനഗര്‍: വിശുദ്ധ റമളാന്‍ 25ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന ആത്മീയ്യ പ്രാര്‍ത്ഥനാ സമ്മേളന പ്രചരണ ഭാഗമായി മജ്‌ലിസുല്‍ ഉലമാഉ സഅദിയ്യീന്‍ ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ സഅദി സംഗമം ചെവ്വാഴ്ച രാവിലെ 10 മണിക്ക് കാസറഗോഡ് ജില്ലാ സുന്നീ സെന്ററില്‍ വെച്ച് നടക്കും. സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും. ജില്ലാ പ്രസിഡന്റ് ഇബ്രാഹീം സഅദി മുഗുവിന്റെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ സഅദി കെ.സി.റോഡ് ഉദ്ഘാടനം ചെയ്യും. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി വിഷയാവതരണം നടത്തും. 

സ്വാലിഹ് സഅദി തൃക്കരിപ്പൂര്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, റഫീഖ് സഅദി ദേലംപാടി, മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന്, ഹസന്‍ സഅദി മള്ഹര്‍, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, അഷ്‌റഫ് സഅദി ആരിക്കാടി, സഈദ് സഅദി കോട്ടക്കുന്ന്, ഹംസ സഅദി ചേരങ്കൈ, നൗഫല്‍ സഅദി ഉദിനൂര്‍, ബഷീര്‍ സഅദി ചെറൂണി സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved