Latest News :
Home » , , , , » സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും അജ്മീര്‍ മൗലിദും ഞായറാഴ്ച

സഅദിയ്യയില്‍ ജലാലിയ്യ ദിക്ര്‍ ഹല്‍ഖയും അജ്മീര്‍ മൗലിദും ഞായറാഴ്ച

Written By Muhimmath News on Saturday, 7 April 2018 | 17:06


ദേളി:  ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ഏപ്രില്‍ 8ന് ഞായറാഴ്ച വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകുന്നേരം 7 മണിക്ക് നൂറുല്‍ ഉലമാ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്,  തുടര്‍ന്ന്  നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക്, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, എ.പി അബ്ദുള്ള  മുസ്‌ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മുഹമ്മദ് സ്വാലിഹ് സഅദിയുടെ നേതൃത്വത്തില്‍ അജ്മീര്‍ മൗലിദും നടക്കും. 

കെ.കെ. ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളംങ്കോട് അബ്്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, സൈദലവി ഖാസിമി, എസ്.എ അബ്്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, അബ്ദുല്ല സഅദി ചീയ്യൂര്‍, ഫാസില്‍ സഅദി മലപ്പുറം, ഉസ്മാന്‍ സഅദി കൊട്ടപ്പുറം, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ബനാത്ത് യതീംഖാന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക കുടുബ ക്ലാസ്സിന് കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ് നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved