Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , » സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; 66 കേന്ദങ്ങളില്‍ പ്രചരണ പ്രഭാഷണങ്ങള്‍

സഅദിയ്യ റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനം; 66 കേന്ദങ്ങളില്‍ പ്രചരണ പ്രഭാഷണങ്ങള്‍

Written By Muhimmath News on Monday, 23 April 2018 | 10:22

വിദ്യാനഗര്‍: ജാമിഅ സഅദിയ്യ അറബിയ്യ യില്‍ റമളാന്‍ 25-ാം രാവില്‍ നടക്കുന്ന  പ്രാര്‍ത്ഥന സമ്മേളന സന്ദേശ പ്രചരണാര്‍ത്ഥം ജില്ലയുടെ 66 കേന്ദ്രങ്ങളില്‍ പ്രചരണ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കാന്‍  ജില്ലാ മജ്‌ലിസുല്‍ ഉലമാഉ സഅദിയ്യീന്‍ ക്യാബിനറ്റ് യോഗം തീരുമാനിച്ചു.
ജില്ലയിലെ പ്രഗല്‍ഭരായ പ്രഭാഷകരെ ഉപയോഗപ്പെടുത്തി  തെരഞെടുക്കപ്പെടുന്ന ജില്ലയിലെ 66 പള്ളികളില്‍ വിവിധ വിഷയങ്ങളില്‍ റമളാന്‍ പ്രഭാഷണങ്ങള്‍ നടക്കും. റമളാന്‍ 2 മുതല്‍ 22 വരെയുള്ള 21ദിവസങ്ങളില്‍ പ്രഭാഷണങ്ങള്‍ നടക്കും.

പ്രാര്‍ത്ഥനാ സമ്മേളന പ്രചരണ ഭാഗമായി പോസ്റ്റര്‍ പ്രദര്‍ശനം' ലഘു ലേഖ വിതരണം,മെയ് ഒന്നിന് ജില്ലാ സുന്നീ സെന്ററില്‍ വിപുലമായ സഅദി സംഗമവും സംഘടിപ്പിക്കും.ഇത് സംബന്ധമായി നടന്ന ചര്‍ച്ചയില്‍ ഇബ്രാഹീം സഅദി മുഗു,അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്,സഈദ് സഅദി കോട്ടക്കുന്ന്,മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved