Latest News :
...
Home » , » ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ് എഫ് ഐ പ്രതിഷേധമിരമ്പി

ചോദ്യപേപ്പര്‍ ചോര്‍ച്ച: എസ് എഫ് ഐ പ്രതിഷേധമിരമ്പി

Written By Muhimmath News on Tuesday, 3 April 2018 | 18:21


കാഞ്ഞങ്ങാട്: സി.ബി.എസ്.സി ചോദ്യ പേപ്പര്‍ ചോര്‍ച്ച ചെയ്ത കുറ്റവാളികളെ സംരക്ഷിക്കുന്ന  കേന്ദ്ര ഗവണ്‍മെന്റിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പോലീസ് തടയാന്‍ ശ്രമിച്ചപ്പോള്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. 

കുന്നുമ്മലില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. കെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.മഹേഷ്, പി.സനല്‍, ശ്രീജീത്ത് രവീന്ദ്രന്‍, ഹബീസ് റഹിമാന്‍, എം.വി.രതീഷ്, ആല്‍ബിന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved