Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

സജീവ സുന്നി പ്രവര്‍ത്തകന്‍ അഷ്‌റഫ് മേനങ്കോട് ഷാര്‍ജയില്‍ നിര്യാതനായി

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ ചിലര്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് പൊതുമുതല്‍ നശീകരണവും അതിക്രമവും നടത്തിയ സംഭവത്തില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. 

വടക്കന്‍ ജില്ലകളിലാണ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് വാഹന ഗതാഗതം തടസപ്പെടുത്തലും അതിക്രമങ്ങളും കൂടുതലായുണ്ടായത്. അതിക്രമങ്ങളില്‍ മുപ്പതോളം പൊലീസുകാര്‍ക്കും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്കും പരിക്കേല്‍ക്കുകയും നിരവധി വാഹനങ്ങള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടമുണ്ടാവുകയും ചെയ്തിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി 250ലേറെ പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

അക്രമം തടയുന്നതിനുള്ള മറ്റു മുന്‍കരുതലുകള്‍ നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആരുടെയും പേരിലല്ലാതെ സാമൂഹികമാധ്യമങ്ങളെ ഉപയോഗിച്ച് മുന്നറിയിപ്പില്ലാതെ നടത്തുന്ന ഇത്തരം ആഹ്വാനങ്ങള്‍ സാമൂഹിക വിരുദ്ധശക്തികള്‍ മുതലെടുക്കുന്ന സാഹചര്യമുള്ളതിനാല്‍ അതു സംബന്ധിച്ച് അന്വേഷണം നടത്തും. 

ഭാവിയില്‍ മുന്നറിയിപ്പില്ലാതെയുള്ള ഇത്തരം ആഹ്വാനങ്ങളുടെ ഭാഗമായുള്ള അതിക്രമങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതിന് നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

Leave A Reply