Latest News :
ആരുടെയെങ്കിലും കോപ്രായം കണ്ട് നീങ്ങിയാല്‍ വലിയ ഭവിഷ്യത്തുകള്‍ ഉണ്ടാകും: മുഖ്യമന്ത്രി
Home » » ആസിഫയുടെ കൊലപാതകം; പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: എസ് എസ് എഫ്

ആസിഫയുടെ കൊലപാതകം; പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണം: എസ് എസ് എഫ്

Written By Muhimmath News on Saturday, 14 April 2018 | 17:48


ബദിയഡുക്ക: ജമ്മു കാശ്മീരിലെ കത്‌വയില്‍ മുസ്‌ലിം നാടോടി വിഭാഗമായ ബക്കര്‍വാള്‍ സമുദായത്തിലെ ആസിഫ എന്ന എട്ടുവയസ്സുകാരിയെ അതിക്രൂരമായി ഒരാഴ്ചയോളം തടവിലിട്ട് ബലാസംഘം നടത്തി നിര്‍ദയം വധിച്ച മുഴുവന്‍ പ്രതികള്‍ക്കും രാജ്യത്തു നിലവില്‍ ലഭിക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ നല്‍കി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നു എസ് എസ് എഫ് ബദിയഡുക്ക ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 

ഒരേ സമയം വര്‍ഗീയ തീവ്രതയും മുസ്‌ലിം വിരുദ്ധതയും ഈ സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്രമസമാധാനം പാലിക്കേണ്ട പോലീസുകാരില്‍ ചിലരുടെ അറിവോടെയും ഒത്താശയോടെയും ആയിരുന്നു സംഭവം എന്നത് ഭീതിതമാണ്.  പ്രതികള്‍ക്ക് വേണ്ടി നടന്ന റാലിയില്‍ രണ്ടു മന്ത്രിമാര്‍ പങ്കെടുത്തത് ജനാധിപത്യ വിശ്വാസികളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കേന്ദ്ര ഗവണ്മെന്റും ജമ്മു സംസ്ഥാന ഗവണ്മെന്റും അടിയന്തിരമായി ഇടപെട്ടു പഴുതടച്ച അന്വേഷണം വേഗത്തില്‍ നടത്തി പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ഡിവിഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമം കബീര്‍ ഹിമമി സഖാഫി ഗോളിയഡുക്കയുടെ അദ്ധ്യക്ഷതയില്‍ ഹൈദര്‍ ജൗഹരി കാനകോട് ഉദ്ഘാടനം ചെയ്തു . 
അബ്ദു റഹ്മാന്‍ സഖാഫി പൂത്തപ്പലം വിഷയാവതരണം നടത്തി. കരീം ജൗഹരി ഗാളിമുഖ സ്വാഗതവും മജീദ് ഫാളിലി കുണ്ടാര്‍ നന്ദിയും പറഞ്ഞു.

ബദിയഡുക്ക ടൗണില്‍ നടന്ന പ്രകടനത്തിന് ഫൈസല്‍ സൈനി പെരഡാല ,ഉമൈര്‍ ഹിമമി ദേലംപാടി, ആബിദ് നഈമി ബെളിഞ്ച ,റഹീം സഅദി പരപ്പ, റസൂദ് നെക്രാജെ, ഹുസൈന്‍ കൊമ്പോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved