Latest News :
Home » , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: 390 കേന്ദ്രങ്ങളില്‍ എസ് എസ് എഫ് അനുസ്മരണ സംഗമം

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് മുബാറക്: 390 കേന്ദ്രങ്ങളില്‍ എസ് എസ് എഫ് അനുസ്മരണ സംഗമം

Written By Muhimmath News on Tuesday, 17 April 2018 | 17:40


പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന ശില്‍പിയും ആത്മീയ പണ്ഡിതരുമായ സയ്യിദ് ത്വാഹിറുല്‍  അഹ്ദല്‍ തങ്ങളുടെ ഉറൂസ് മുബാറക് ഭാഗമായി എസ് എസ് എഫ് ജില്ലയില്‍ 390 കേന്ദ്രങ്ങളില്‍ അനുസ്മരണവും പ്രഗീര്‍ത്തനവും നടക്കും.

ജില്ലാ തല ഉദ്ഘാടനം 18 ബുധനാഴ്ച  എരോലില്‍  നടക്കും 

യൂണിറ്റ് തലങ്ങളില്‍ അനുസ്മരണം ദിഖ്‌റ് ദുആ ഉല്‍ബോധനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ ഡിവിഷന്‍ സെക്ടര്‍ നേതാക്കള്‍ നേതൃത്വം നല്‍കും. 

ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ജില്ല പ്രസിഡന്റ് ജബ്ബാര്‍ സഖാഫി പാത്തൂര്‍ അധ്യക്ഷത വഹിച്ചു സ്വാദിഖ് ആവളം, ഹാരിസ് ഹിമമി സഖാഫി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, അസീസ് സഖാഫി, അബ്ദുല്‍ റഹിമാന്‍ എരോല്‍, ശിഹാബ് പാണത്തൂര്‍, ശകീര്‍ പെട്ടിക്കുണ്ട്, അബ്ദുല്‍ റഹിമാന്‍ സഖാഫി പൂത്തപ്പലം, ഉമറുല്‍ ഫാറൂഖ് പോസോട്ട്, കെ.എം. കളത്തൂര്‍ സംബന്ധിച്ചു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved