Latest News :
...
Home » , , » എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ജയപഥം സമാപിച്ചു

എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ ജയപഥം സമാപിച്ചു

Written By Muhimmath News on Sunday, 1 April 2018 | 09:59


സീതാംഗോളി: മൗനം പ്രമാണമാകുമ്പോള്‍ അക്ഷരങ്ങള്‍ കലഹം കൂട്ടുന്നു എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് നടത്തുന്ന രിസാല കാമ്പയിന്റെ ഭാഗമായി എസ് എസ് എഫ് കാസറഗോഡ് ഡിവിഷന്‍ സംഗടിപ്പിച്ച 'ജയപഥം'  മുഹിമ്മാത്തില്‍ സമാപിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സയ്യിദ് യാസീന്‍ അല്‍ ഹൈദ്രൂസി സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ശംസീര്‍ സൈനി ത്വാഹാ നഗര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഫൈനാന്‍സ് സെക്രട്ടറി റാഷിദ് ബുഖാരി ക്ലാസെടുത്തു.

ജില്ലാ സെക്രട്ടറി സ്വാദിഖ് മാഷ്, ജില്ലാ  ഫൈനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി, കാസറഗോഡ് ഡിവിഷന്‍ എസ് ഡി ഹസൈനാര്‍ മിസ്ബാഹി കാമില്‍ സഖാഫി പരപ്പ, ഉമറുല്‍ ഫാറൂഖ് സഖാഫി കര, അബൂബക്കര്‍ സിദ്ധീഖ് ഹിമമി സഖാഫി ചെക്ക് പോസ്റ്റ്, റസാഖ് മുസ്ലിയാര്‍ സിവില്‍ സ്റ്റേഷന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 
സുബൈര്‍ മാഷ് ബാഡൂര്‍ സ്വാഗതവും തസ്ലിം മാഷ് കുന്നില്‍ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved