Latest News :
സ്‌നേഹത്തിനായി കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്ത് വൈസനിയം സ്‌നേഹ യാത്രക്ക് അനന്തപുരിയില്‍ പ്രൗഢ സമാപനം
Home » , » പാട്ടും കളിയും ചിരിയുമായി മഴവില്‍ സംഘം കുട്ടികള്‍ ഒത്തുകൂടി

പാട്ടും കളിയും ചിരിയുമായി മഴവില്‍ സംഘം കുട്ടികള്‍ ഒത്തുകൂടി

Written By Muhimmath News on Monday, 9 April 2018 | 10:15
























പള്ളത്തൂര്‍: സംസ്ഥാനത്ത്  മുഴുവന്‍ യൂണിറ്റുകളിലും വെക്കേഷന്‍ സംബന്ധമായി പിഞ്ചുകുട്ടികളെ പരിപോഷിക്കുന്നതിന് നടത്തിവരുന്ന പാട്ടും കളിയും പരിപാടിയുടെ പള്ളങ്കോട് സെക്ടര്‍ തല ഉദ്ഘടനം പള്ളത്തൂര്‍ യൂണിറ്റില്‍ നടന്നു.

 4 സെക്ഷനുകളായി നടന്ന പരിപാടി കുട്ടികളില്‍ ആവേശംകൊള്ളിച്ചു. രാവിലെ 10 മണിയോടെ തുടങ്ങിയ ക്യാമ്പ് വിവിധ മത്സരങ്ങളോടെ  വൈകുന്നേരം 5 മണി വരെ നീണ്ടുനിന്നു. പരിപാടിയില്‍ യൂണിറ്റ് മഴവില്‍ കണ്‍വീനര്‍ ഫവാസ് സ്വാഗതം ആശംസിച്ചു. 


















ജില്ലാ മഴവില്‍ ചെയര്‍മാന്‍ അബ്ദുല്‍റഹ്മാന്‍ സഖഫി പൂത്തപ്പലം ഉദ്ഘടനം ചെയ്തു. സെക്ടര്‍ മഴവില്‍ ചെയര്‍മാന്‍ ബാത്തിഷ കര്‍ണൂര്‍ ക്യാമ്പ് നിയന്ത്രിച്ചു. സമ്മാനദാനത്തോടെ  വൈകിട്ട്  സൗഹാര്‍ദം പങ്കുവെച്ച്  അവര്‍ പിരിഞ്ഞു.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved