Latest News :
...
Home » , , » മൈലാട്ടി റഹ്മാനിയ ജുമാ മസ്ജിദ് സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 6ന്; ഖലീല്‍ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംബന്ധിക്കും

മൈലാട്ടി റഹ്മാനിയ ജുമാ മസ്ജിദ് സ്വലാത്ത് വാര്‍ഷികം ഏപ്രില്‍ 6ന്; ഖലീല്‍ തങ്ങളും ആലിക്കുട്ടി മുസ്ലിയാരും സംബന്ധിക്കും

Written By Muhimmath News on Tuesday, 3 April 2018 | 18:01


പൊയ്‌നാച്ചി: മൈലാട്ടി റഹ്മാനിയ്യ ജുമാ മസ്ജിദില്‍ കട്ടക്കാല്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ രണ്ടാം വാര്‍ഷിക സമ്മേളനവും പ്രാര്‍ത്ഥന മജ് ലിസും ഏപ്രില്‍ 6 വെള്ളിയാഴ്ച 4 മണി മുതല്‍ പള്ളി പരിസരത്ത് വെച്ച് നടക്കും. ഇരു വിഭാഗം സമസ്ത നേതാക്കളായ സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങളും ആലിക്കുട്ടി മുസ്ലിയാരും ചടങ്ങില്‍ സംബന്ധിക്കും.

   വൈകിട്ട് 4 മണിക്ക് സ്വലാത്ത് കമ്മിറ്റി ട്രഷറര്‍ അഷ്‌റഫ് തായ്‌ലാന്റ് പതാക ഉയര്‍ത്തും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയും ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയുമായ പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാരംഭ പ്രാര്‍ത്ഥനക്കും നസ്വീഹത്തിനും നേതൃത്വം നല്‍കും. എസ് പി അബ്ദുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ഹാജി എന്‍ അബൂബക്കര്‍ മുസ്ലിയാര്‍ (കട്ടക്കാല്‍ ഉസ്താദ്) ഉദ്ഘാടനം ചെയ്യും. ഓണക്കാട് അബ്ദു റഹ്മാന്‍ സഅദി  മുഖ്യ പ്രഭാഷണം നടത്തും. സ്വലാത്ത് മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ത്ഥനക്കും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന.സെക്രട്ടറി ബദറു സാദാത്ത് സയ്യിദ് ഇബ്‌റാഹിമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി സ്വാഗതവും രിഫായി മൈലാട്ടി നന്ദിയും പറയും. സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍, മജീദ് ഫൈസി പൊയ്യത്തബയല്‍, ഷാഫി സഖാഫി ഏണിയാടി,  പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, അല്‍ഹാജ് യൂസുഫുല്‍ ഖാ സിമി ഉപ്പള എന്നിവര്‍ സംബന്ധിക്കും 

ഹാജി എന്‍ അബൂബക്കര്‍ മുസ്‌ലിയാര്‍ (സ്വലാത്ത് കമ്മിറ്റി ചെയര്‍മാന്‍ ), അസ്സയ്യിദ് അസ്ഹര്‍ അല്‍ബുഖാരി (സ്വലാത്ത് കമ്മിറ്റി പ്രസിഡന്റ് ), സുഹൈല്‍ ഹാദി മൈലാട്ടി (സ്വലാത്ത് കമ്മിറ്റി  സെക്രട്ടറി ) അഷ്‌റഫ് തായ്‌ലന്റ് (സ്വലാത്ത് കമ്മിറ്റി ട്രഷറര്‍ ), എസ് പി അബ്ദുല്‍ ഹമീദ് (ജമാഅത് പ്രസിഡന്റ് ), രിഫായി മൈലാട്ടി (ജമാഅത് സെക്രെട്ടറി ), ഹസന്‍ ഫൈസി (ഖതീബ് മൈലാട്ടി ജുമാ മസ്ജിദ് )ഹാഫിള് ബെളിഞ്ച തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved