Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ബദിയടുക്ക: സമസ്ത കേരള സുന്നീ യുവജന സംഘം സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനവും  പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസിന്റെ വാര്‍ഷികവും ഏപ്രില്‍5, 6,7 തിയ്യതികളില്‍ നടക്കും. 

ഏപ്രില്‍ 5ന് ഉച്ചക്ക് 2 മണിക്ക് ലഹരി വിരുദ്ധ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം എസ് വൈ എസ് സാംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ നിര്‍വഹിക്കും.

    6ന് ഉച്ചക്ക് 1.45ന് നടക്കുന്ന മഹളറത്തുല്‍ ബദ്‌റിയ്യക്ക് സീതിക്കുഞ്ഞി മുസ്ലിയാര്‍ കന്യാന നേതൃത്വം നല്‍കും. വൈകിട്ട് നാല് മണിക്ക് സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍ ഇബ്‌റാഹീം പതാക ഉയര്‍ത്തും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ആത്മീയ ഉദ്ഘാടന സെഷനില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് ജില്ലാ പ്രസിഡന്റും റൗളത്തുല്‍ ഉലൂം ചെയര്‍മാനുമായ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കലിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത് കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. എസ് വൈ എസ് സംസ്ഥാന ഉപാദ്ധ്യക്ഷ്ന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,  അബൂബക്കര്‍ ഫൈസി കുമ്പഡാജെ പ്രസംഗിക്കും. ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച സ്വാഗതവും ഇഖ്ബാല്‍ ആലങ്കോട് നന്ദിയും പറയും. 

ഏപ്രില്‍ 7ന് വൈകുന്നേരം 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തില്‍ സയ്യിദ് യു.പി.എസ് തങ്ങള്‍ ആലമ്പാടി പ്രാര്‍ത്ഥന നടത്തും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞമ്പാറ ഉദ്ഘാടനം ചെയ്യും. 
വൈ.എം അബ്ദുറഹ്മാന്‍ അഹ്‌സനി ഒ.കെ ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തും. അഷ്‌റഫ് ജൗഹരി എരുമാട് മുഖ്യപ്രഭാഷണം നടത്തും. 

സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും.
സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് യു.പി.എസ് തങ്ങള്‍ അര്‍ളടുക്ക, മുഹമ്മദ് സഖാഫി പാത്തൂര്‍, ബഷീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍, എം.പി അബ്ദുല്ല ഫൈസി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, വാഹിദ് സഖാഫി, കബീര്‍ ഹിമമി , ബഷീര്‍ സഖാഫി കൊല്ല്യം, അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറഡുക്ക, സയ്യിദ് അബ്ദുല്‍ ലത്വീഫ് അഹ്‌സനി പെര്‍ഡാല, സയ്യിദ് യാസീന്‍ തങ്ങള്‍ കല്ലകട്ട, അബൂബക്കര്‍ സഅദി നെക്രാജെ, അലവി ഹനീഫി ബീജന്തടുക്ക, അബ്ദുല്‍ കരീം സഖാഫി മലപ്പുറം, സുബൈര്‍ സഖാഫി കുട്ടശേരി,അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍, തുടങ്ങിയവര്‍ പ്രസംഗിക്കും. എ.കെ സഖാഫി കന്യാന സ്വാഗതവും സവാദ് സി.എച്ച് നന്ദിയും പറയും.

പത്ര സമ്മേളനത്തില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, എ.കെ സഖാഫി കന്യാന, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, കെ എന്‍ ഇബ്‌റാഹിം, ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച സംബന്ധിച്ചു. 

Leave A Reply