Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ രക്ഷിതാക്കള്‍ ജാഗരൂകരാകണമെന്നും ഗ്രാമ തലത്തില്‍ ബോധവല്‍കരണം ശക്താമാകണമെന്നും  എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ ബുഖാരി സഅദി അഭിപ്രായപ്പെട്ടു. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് നടത്തുന്ന ജനജാഗ്രയുടെ ഭാഗമായി ഉദുമ സോണ്‍ എസ് വൈ എസ് കുണിയ മിന്‍ഹാജില്‍ സംഘടിപ്പിച്ച  ജാഗ്രതാ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. 

ക്യാമ്പസുകളിലെ അരുതാത്ത കൂട്ടുകെട്ടുകളെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ജാഗ്ര പുലര്‍ത്തണം. വെക്കേഷനുകളില്‍ മക്കളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. നന്മ വളര്‍ത്തുന്ന കലാ സാസംകാരിക പഠന പ്രവര്‍ത്തനങ്ങളിലേക്ക് ബോധപൂര്‍വ്വം മക്കളെ നയിക്കാന്‍ രക്ഷിതാക്കള്‍ക്കാവണം. സാസംകാരിക യുവജന സംഘടനകള്‍ വഴികാട്ടികളായി നില്‍ക്കണം. തങ്ങള്‍ ആവശ്യപ്പെട്ടു. 
    
എസ് വൈ എസ് മെയ് 10 വരെ നടത്തുന്ന ജനജാഗ്രത ലഹരിക്കെതിരെ ശക്തമായ പോരാട്ട വേദിയാണ്. നാട്ടുകൂട്ടം എന്ന പേരില്‍ ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നടക്കുന്ന വിചാര സദസ്സുകള്‍ ലഹരിക്കെതിരെ ഉണര്‍ത്തുപാട്ടായി മാറുമെന്നും തങ്ങള്‍ പറഞ്ഞു. 
     
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന കൗണ്‍സിലര്‍ ഹംസ മിസ്ബാഹി ഓട്ടപ്പടവ്  വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്റ്  അഹ്മദ് മുസ് ലിയാര്‍ കുണിയ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, അശ്‌റഫ് കരിപ്പൊടി, അശ്‌റഫ് സുഹ്‌രി, അബ്ദുല്‍ റഹ്മാന്‍ ബാഖവി, ആബിദ് മവ്വല്‍, മജീദ് മവ്വല്‍ പ്രസംഗിച്ചു.      
      
മഞ്ചേശ്വരം മള്ഹറില്‍ ജില്ലാ സെക്രട്ടറി കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. 
    
ബേഡകം സോണ്‍ കമ്മറ്റി കുറ്റിക്കോല്‍ സഫാ സ്‌കൂളില്‍ നടത്തിയ സംഗമത്തില്‍  സോണ്‍ പ്രസിഡന്റ് ശാഫി സഖാഫി ഏണിയാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സഖാഫി വിഷയാവതരണം നടത്തി. റഫീഖ് സഖാഫി ചേടിക്കുണ്ട് സ്വാഗതം പറഞ്ഞു. 
     
ഹോസ്ദുര്‍ഗ്ഗ് അലാമിപ്പള്ളി സെന്ററില്‍ സയ്യിദ് ജലാല്‍ തങ്ങള്‍ ഉദ്ഘാടനം  ചെയ്തു, തൃക്കരിപ്പൂര്‍ വെള്ളാപ്പില്‍ ജാഗ്രതാ സംഗമം ആവേശമായി. പരപ്പ ക്ലായിക്കോട് മദ്‌റസയില്‍ നടന്ന സംഗമത്തോടെ സമാപിച്ചു. ഇതിനകം 10 കേന്ദ്രങ്ങളില്‍  ജാഗ്രാ സദസ്സുകള്‍ സമാപിച്ചു. 
   
ബുധനാഴ്ച രാവിലെ പെരുമ്പട്ട നൂറുല്‍  ഉലമ സുന്നി മദ്‌റസയില്‍  ചെറുവത്തൂര്‍ സോണ്‍ സംഗമം നടക്കും. അബ്ദുല്‍ ലത്തീഫ് പഴശ്ശി വിഷയാവതരണം നടത്തും. വള്ളിയാഴ്ച മുള്ളേരിയ സോണ്‍ ജാഗ്രതാ സംഗമത്തോടെ സമാപിക്കും.

Leave A Reply