Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെക്കുറിച്ച് രക്ഷിതാക്കള്‍ക്കിടയിലും ഗ്രാമങ്ങളിലും ബോധവത്കരണം ലക്ഷ്യം വെച്ച് എസ് വൈ എസ് തുടക്കം കുറിച്ച ഒരു മാസത്തെ ലഹരി വിരുദ്ധ പ്രചാരണണം ജാനജാഗ്രത ഭാഗമായി ജില്ലയിലെ 400 ഗ്രാമങ്ങളില്‍ നാട്ടുകൂട്ടം എന്ന പേരില്‍ ജനകീയ സദസ്സ് ഒരുക്കും. ഡോക്യുമെന്ററി പ്രദര്‍ശനവും വിവിധ തലങ്ങളിലുള്ള നേതാക്കളുടെ ചര്‍ച്ചയുമാണ് നാട്ടു കൂട്ടത്തില്‍ നടക്കുന്നത്. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തിലാണ് പ്രചാരണം.   
   
നാട്ടുകൂട്ടത്തില്‍ വിഷയമതരിപ്പിക്കുന്നവര്‍ക്ക് 21നും 22നുമായി രണ്ട് കേന്ദ്രങ്ങളില്‍ പരിശീലന പരിപാടി ഒരുക്കും. 


ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ മഞ്ചേശ്വരം മുതല്‍ ഉദുമ വരെയുള്ള എട്ട് സോണുകളിലെ പ്രഭാഷകര്‍ പങ്കെടുക്കും. 
  ഞായറാഴ്ച ഉച്ചക്ക് 3 മണിക്ക് അലാമിപ്പള്ളി സുന്നി സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ ഹോസ്ദുര്‍ഗ്ഗ് മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള നാല് സോണുകളിലെ പ്രബാഷകര്‍ സംബന്ധിക്കും.  മാസ്റ്റര്‍ ട്രൈനര്‍ സുലൈമാന്‍ കരിവെള്ളൂര്‍ പിരശീനത്തിന് നേതൃത്വം നല്‍കും.  
        

 പോസ്റ്റര്‍, കൊളാഷ് പ്രദര്‍ശനങ്ങളും കുടുംബ സഭയും യൂണിറ്റുകളില്‍ നടക്കും. കുടുംബ യൂണിറ്റുകളില്‍ പ്രമേയം ചര്‍ച്ച ചെയ്യും. സര്‍ക്കിള്‍ തലങ്ങളില്‍ പ്രതിരോധ വലയവും സന്ദേശ റാലിയും നടക്കും. ലഹരിക്കെതിരെ നിയമ നടപടി ശക്തമാക്കണമെന്നും ലഹരി കേസ്സുകളില്‍ പിടിക്കെപ്പെടുന്നവര്‍ക്ക് കനത്ത  ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്   മെയ് 10ന്് കലക്ടറേറ്റ് മാര്‍ച്ച് നടക്കും. 
   ഇതു സംബന്ധമായി കാസര്‍കോട് നടന്ന  എസ് വൈ എസ്  ജില്ലാ ക്യാബിനറ്റ് യോഗത്തില്‍  പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു.    .
   

സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി, അശ്‌റഫ് സുഹ്‌രി പരപ്പ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 
Leave A Reply