Tuesday, 24 April 2018

എസ് വൈ എസ് പ്രവാസി നേതൃസംഗമവും ജില്ലാ ക്യാബിനറ്റും ബുധനാഴ്ച


കാസര്‍കോട് : ജില്ലാ എസ് വൈ എസ് ക്യാബിനറ്റ് യോഗവും വിവിധ പ്രവാസി ഘടകങ്ങളുടെ നേതൃ സംഗമവും  ബുധനാഴ്ച വൈകിട്ട് കാസര്‍കോട് സുന്നി സെന്ററില്‍ നടക്കും. 
     
ക്യാബിനറ്റ് വൈകിട്ട് 4ന് തുടങ്ങും. പ്രവാസി നേതൃ സംഗമം വൈകിട്ട് 5ന് തുടങ്ങും. നാട്ടിലുള്ള ഐ സി എഫ്, ആര്‍ എസ് സി പ്രവാസി ഘടകങ്ങളുടെയും ദുബൈ, അബുദാബി, ഷാര്‍ജ, ഖത്തര്‍ എസ് വൈ എസ് ജില്ലാ കമ്മറ്റിയുടെയും പ്രധാന ഭാരവാഹികള്‍ സംബന്ധിക്കും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും.


SHARE THIS

Author:

0 التعليقات: