Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » ലഹരിക്കെതിരെ പോരാട്ട ശബ്ദമായി എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍; ചെവ്വാഴ്ച ആറ് കേന്ദ്രങ്ങളില്‍

ലഹരിക്കെതിരെ പോരാട്ട ശബ്ദമായി എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍; ചെവ്വാഴ്ച ആറ് കേന്ദ്രങ്ങളില്‍

Written By Muhimmath News on Monday, 9 April 2018 | 19:54


കാസര്‍കോട്: കൗമാരക്കാരില്‍ വ്യാപകമാകുന്ന ലഹരി വിപത്തിനെതിരെ എസ് വൈ എസ് നടത്തുന്ന  ബോധവത്കരണ ഭാഗമായി സോണ്‍തല ജാഗ്രതാ സദസ്സുകള്‍ ശ്രദ്ധേയമാകുന്നു. ലഹരി വഴികളെ തിരിച്ചറിയുക, നമ്മുടെ മക്കളെ രക്ഷിക്കുക എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് പ്രവര്‍ത്തക പങ്കാളിത്തം ഉറപ്പാക്കിയാണ് ജാഗ്രതാ സദസ്സുകള്‍ സമാപിക്കുന്നത്. 
        
ഉപ്പളയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ്  ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ശാഫി സഅദി ഷിറിയ, ബശീര്‍ പുളിക്കൂര്‍, സിദ്ദീഖ് സഖാഫി ബായാര്‍ പ്രസംഗിച്ചു.  
   
കുമ്പള സോണ്‍ പുത്തിഗെ മുഹിമ്മാത്തില്‍ നടത്തിയ പരിപാടിയില്‍ സംസ്ഥാന കൗണ്‍സിലര്‍ എം പി അബ്ദുല്ല ഫൈസി വിഷയാവതരണം നടത്തി. കാസര്‍കോട് സുന്നി സെന്ററില്‍ മൂസ സഖാഫി കളത്തൂര്‍ വിഷയാവതരണം നടത്തി. സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി അധ്യക്ഷത ലഹിച്ചു. അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതം പറഞ്ഞു. 
     
ചൊവ്വാഴ്ച രാവിലെ 10ന് മഞ്ചേശ്വരം മള്ഹറിലും ബേഡകം കുണ്ടംകുഴി മദ്രസയിലും സദസ്സ് നടക്കും.  11.30 ഉദുമ കുണിയ താജുല്‍ ഉലമ സൗധം, 3.30 ഹോസ്ദുര്‍ഗ്ഗ് അലാമിപ്പള്ളി സെന്റര്‍, 4.30 തൃക്കരിപ്പൂര്‍ വെള്ളാപ്പ്, 7 മണി പരപ്പ ക്ലായിക്കോട് മദ്‌റസ എന്നിവിടങ്ങളില്‍ സദസ്സ് നടക്കും.  

ബുധനാഴ്ച ചെറുവത്തൂരിലും വെള്ളിയാഴ്ച രാവിലെ മുള്ളേരിയ്യയിലും  ജാഗ്രതാ സദസ്സുകള്‍ നടക്കും. 
   
ചൊവ്വാഴ്ച സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി, മുഹമ്മദ് സഖാഫി പാത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, മൂസ സഖാഫി കളത്തൂര്‍  അശ്‌റഫ് കരിപ്പൊടി, ബശീര്‍ പുളിക്കൂര്‍, ശാഫി സഅദി, അശ്‌റഫ് സുഹ്‌രി പരപ്പ, കരീം മാസ്റ്റര്‍ ദര്‍ബാര്‍കട്ട, ബശീര്‍ മങ്കയം തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved