Latest News :
...
Home » , » ദര്‍സ് വാര്‍ഷികവും മത പ്രഭാഷണവും ബുധനാഴ്ച

ദര്‍സ് വാര്‍ഷികവും മത പ്രഭാഷണവും ബുധനാഴ്ച

Written By Muhimmath News on Monday, 23 April 2018 | 19:17


തെക്കില്‍: ശൈഖുനാ യൂസുഫ് സഖാഫിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന തെക്കില്‍ തായല്‍ ഇഹ്‌യാഹുസ്സുന്ന ദര്‍സിന്റ  30ാം വാര്‍ഷികം ഏപ്രില്‍ 25 ന് തെക്കില്‍ മസ്ജിദ് അങ്കണത്തില്‍ നടക്കും. രാവിലെ 9 മണിക്ക് ദര്‍സ് വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയേടെ തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2ണിക്ക് നടക്കുന്ന കരിയര്‍ ഗൈഡന്‍സിന് കരീം ജൗഹരി ഗാളിമുഖം നേതൃത്വം നല്‍കും. വൈകുന്നേരം നാല് മണിക്ക് യൂസുഫ് സഖാഫിയുടെ ശിഷ്യഗണങ്ങള്‍ക്ക് പണ്ഡിത ദര്‍സ്സ് നടക്കും. 

രാത്രി ഏഴിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കൊവ്വല്‍ മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിക്കും. അമീറുദ്ദീന്‍ ബാഖവി തിരുവനന്തപുരം ഉദ്ഘാടനം ചെയ്യും. യൂസുഫ് സഖാഫി ആദൂര്‍ നസ്വീഹത്ത് നടത്തും. ഉമര്‍ സഖാഫി മയ്യളം സ്വാഗതം ആശംസിക്കും. സയ്യിദ്  മഹ്മൂദ്  സഫ് വാന്‍ തങ്ങള്‍ ഏഴിമല കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഹംസ മിസ്ബാഹി ഓട്ടപടവ് മുഖ്യപ്രഭാഷണം നടത്തും. കൊവ്വല്‍ ആമു ഹാജി മുഖ്യ അതിഥിയായി സംബന്ധിക്കും. 

അബ്ദുല്ല ദാരിമി, ടി. ടി റഷീദ്, റഫീഖ് ഫൈസി, ടി. സി കബീര്‍, ശംസുദ്ദീന്‍ തെക്കില്‍, ടി. സി മുഹമ്മദ് കുഞ്ഞി, തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കും. ഷാഫി സഖാഫി കൊക്കട, നൂറുദ്ദീന്‍ സുഹ്‌രി പഞ്ച, അബ്ദുല്‍ റഹ്മാന്‍ സഅദി പള്ളപ്പാടി, ഷാഫി മുസ്ലിയാര്‍ കുറ്റിക്കോല്‍, അബ്ദുല്‍ ജലീല്‍ കണ്ണൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, ഹസൈനാര്‍ മിസ്ബാഹി പരപ്പ, അബ്ദുള്ള പൊമ്മല, നിസാര്‍ സഖാഫി മുഡൂര്‍, ഹല്ലാജ സഖാഫി ആദൂര്‍, സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ ആദൂര്‍, മുഹമ്മദ് സുഹ് രി മയ്യളം, അഷ്‌റഫ് ജൗഹരി കുണ്ടാര്‍, അബ്ദുല്‍ മജീദ് സഖാഫി പള്ളപ്പാടി, ജലീല്‍ സഖാഫി ബന്തിയോട്, ശിഹാബുദ്ദീന്‍ ജൗഹരി ചെടേക്കാല്‍, ഉബൈദ് സഅദി കുറ്റിക്കോല്‍, റഫീഖ് സഖാഫി കുറ്റിക്കോല്‍, ബഷീര്‍ സഖാഫി ചേരൂര്‍, സിദ്ദീഖ് സഖാഫി ആവളം, ഫിറോസ് സുഹ്‌രി ഉള്ളാളം, ജാബിര്‍ അഷ്‌റഫി പാലക്കാട്, ഷെരീഫ് ഫാളിലി പള്ളപ്പാടി, സിറാജ് അഹ്‌സനി ചെറുവത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved