Latest News :
...
Home » , » പള്ളി ശ്മശാനത്തിലെ കുരിശ് പിഴുതെടുത്ത് കൂടോത്രം ചെയ്തതായിപരാതി

പള്ളി ശ്മശാനത്തിലെ കുരിശ് പിഴുതെടുത്ത് കൂടോത്രം ചെയ്തതായിപരാതി

Written By Muhimmath News on Tuesday, 17 April 2018 | 17:04



ബദിയടുക്ക: പള്ളി  ശ്മശാനത്തിലെ കുരിശ് പിഴുതെടുത്ത് കൂടോത്രം ചെയ്തതായി പരാതി. സംഭവത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. ഉക്കിനടുക്കയിലെ ക്രിസ്ത്യന്‍ പള്ളിയുടെ കീഴിലുള്ള ശ്മശാനത്തിലെ കുരിശാണ് പിഴുതെടുത്ത നിലയിലുള്ളത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കൂടോത്രം ചെയ്ത രീതിയില്‍ വെള്ളരിയും മുട്ടയും കുഴിച്ചുമൂടിയ നിലയില്‍ കണ്ടത്. ഇതേ തുടര്‍ന്ന് ചര്‍ച്ച് ഭാരവാഹി സ്റ്റാനി ഡിസൂസ ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി. 52,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു. മതവികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരമറിഞ്ഞ് വിദ്യാനഗര്‍ സി.ഐ. ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം പരിശോധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved