Latest News :
...
Home » , , , , » ഉളുവാര്‍ ദാറുല്‍ ഖൈര്‍ കാന്തപുരം നാടിനു സമര്‍പ്പിച്ചു

ഉളുവാര്‍ ദാറുല്‍ ഖൈര്‍ കാന്തപുരം നാടിനു സമര്‍പ്പിച്ചു

Written By Muhimmath News on Sunday, 1 April 2018 | 15:37



കുമ്പള: സമസ്ത കേരള സുന്നി യുവജന സംഘം (എസ്.വൈ.എസ്) സാന്ത്വനം പദ്ധതിയുടെ ഭാഗമായി ഉളുവാര്‍ യുണിറ്റ് കമ്മിറ്റിയുടെ കീഴില്‍  നിര്‍മ്മിച്ച  ദാറുല്‍  ഖൈറിന്റെ (സാന്ത്വനം ഭവന്‍) താക്കോല്‍  ദാനം   അഖിലേന്ത്യാ സുന്നി  ജംഇയ്യത്തുല്‍  ഉലമ  ജന.സെക്രട്ടറി കാന്തപുരം എ.പി  അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. ഉളുവാറില്‍  പുതുതായി  ആരംഭിക്കുന്ന 'സാന്ത്വനം'  കേന്ദ്രത്തിന്റെ പ്രഖ്യാപനവും  നടത്തി.


ഉളുവാര്‍ താജുല്‍ ഉലമ നഗരിയില്‍ നടന്ന സമ്മേളനത്തില്‍ കേരള മുസ്ലിം  ജമാഅത് ജില്ലാ  പ്രസിഡന്റ്  സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി തങ്ങളുടെ അധ്യക്ഷതയില്‍  എസ്.വൈ.എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം  ചെയ്തു. എസ്.വൈ.എസ് സംസ്ഥാന  വൈ. പ്രസിഡന്റ് പള്ളങ്കോട്  അബ്ദുല്‍  കാദിര്‍  മദനി, ജില്ലാ  സെക്രട്ടറി മുഹമ്മദ് സഖാഫി പാത്തൂര്‍, കന്തല്‍  സൂപ്പി മദനി, സയ്യിദ്  ഹാമിദ്  അന്‍വര്‍  തങ്ങള്‍, സയ്യിദ്  ആറ്റക്കോയ  തങ്ങള്‍  മാണിമൂല, യൂസുഫ്  ഉളുവാര്‍, അബ്ദുല്‍ കരീം  മാസ്റ്റര്‍, അബ്ദുല്ല എം, സിദ്ധീഖ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. അഷ്‌റഫ്  സഖാഫി  ഉളുവാര്‍  സ്വാഗതവും യൂസുഫ്  യു.കെ  നന്ദിയും  പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved